Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'മത്സ്യത്തൊഴിലാളിയുടെ മീന്‍ വലിച്ചെറിഞ്ഞ സംഭവം കേരളത്തിന് അപമാനം' ; സഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ; മറുപടി പറയാതെ ആരോഗ്യമന്ത്രി

'മത്സ്യത്തൊഴിലാളിയുടെ മീന്‍ വലിച്ചെറിഞ്ഞ സംഭവം കേരളത്തിന് അപമാനം' ; സഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ; മറുപടി പറയാതെ ആരോഗ്യമന്ത്രി
തിരുവനന്തപുരം : ആറ്റിങ്ങലില്‍ മത്സ്യത്തൊഴിലാളി സ്ത്രീയുടെ മീന്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സംഭവത്തില്‍ ആരോഗ്യമന്ത്രി മറുപടി പറയാത്തതിനെതിരെയായിരുന്നു പ്രതിഷേധം. എം.വിന്‍സെന്‍റ് എംഎല്‍എയാണ് ഇക്കാര്യം ചോദ്യമായി ഉന്നയിച്ചത്. സംഭവം കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ മന്ത്രി പയറഞ്ഞാഴി എന്ന് പറയുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം ആറ്റിങ്ങലിലാണ്  മത്സ്യത്തൊഴിലാളിയുടെ മീന്‍ നഗരസഭാ ജീവനക്കാർ വലിച്ചെറിഞ്ഞത്. അഞ്ചുതെങ്ങ് സ്വദേശി അല്‍ഫോണ്‍സ വില്‍പ്പനയ്ക്കു വച്ചിരുന്ന മീനാണ് ജീവനക്കാര്‍ തട്ടിയെറിഞ്ഞത്. ജീവനക്കാരെ തടയുന്നതിനിടെ അല്‍ഫോണ്‍സയ്ക്ക് റോഡില്‍ വീണ് പരിക്കേറ്റിരുന്നു. അഞ്ചംഗ കുടുംബത്തിന് ഉപജീവനം കണ്ടത്താനാണ് കച്ചവടമെന്നും അധികൃതരുടെ നടപടി ജീവതം വഴിമുട്ടിച്ചെന്നും അല്‍ഫോണ്‍സ പറഞ്ഞു. പ്രതികരിച്ച നാട്ടുകാരേയും കച്ചവടക്കാരേയും ജീവനക്കാർ കയ്യേറ്റം ചെയ്‌തു.

Related articles

See all
Popular News

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷം വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെ...

Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

കായിക ഭരണരംഗത്തെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കും; പുതിയ നിയമം കായിക കേരളത്തിന് കര...

Popular News

ധനരാജ് വധക്കേസ്: കുറ്റക്കാരായ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയു...

Save your stories

Sign in