Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇന്ത്യയിലെ പുതിയ വത്തിക്കാൻ സ്ഥാനപതിയായി ആർച്ച് ബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സോമർടാഗിനെ നിയമിച്ചു

ഇന്ത്യയിലെ പുതിയ വത്തിക്കാൻ സ്ഥാനപതിയായി ആർച്ച് ബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സോമർടാഗിനെ നിയമിച്ചു

ഇന്ത്യയിലെ പുതിയ വത്തിക്കാന്‍ സ്ഥാനപതിയായി ആര്‍ച്ച് ബിഷപ്പ് വാള്‍ഡെമര്‍ സ്റ്റാനിസ്ലാവ് സോമര്‍ ടാഗിന്റെ നിയമിച്ചു. ലിയോ പതിനാലാമന്‍ മാര്‍പാപ്പയാണ് ഈ സുപ്രധാന നിയമനം നടത്തിയത്. 58 വയസ്സുകാരനായ അദ്ദേഹം ഇന്ത്യയിലേക്കുള്ള വത്തിക്കാന്റെ പുതിയ നയതന്ത്ര പ്രതിനിധിയായി ഔദ്യോഗികമായി ചുമതലയേല്‍ക്കും.

പോളണ്ടിലെ വിയേബോര്‍ക്കില്‍ 1968 ഫെബ്രുവരി 6-നാണ് വാള്‍ഡെമര്‍ സോമര്‍ടാഗ് ജനിച്ചത്. 1993 മേയ് 30-ന് പോളണ്ടിലെ പെല്‍പ്ലിന്‍ രൂപതയ്ക്കുവേണ്ടി വൈദികനായി അഭിഷിക്തനായ അദ്ദേഹം, റോമിലെ പൊന്തിഫിക്കല്‍ എക്ലേസിയാസ്റ്റിക്കല്‍ അക്കാദമിയില്‍ നയതന്ത്ര പഠനവും പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹോളി ക്രോസില്‍ കാനന്‍ നിയമപഠനവും പൂര്‍ത്തിയാക്കി. 2000 ജൂലൈ മുതല്‍ വത്തിക്കാന്റെ നയതന്ത്ര സേവനങ്ങളില്‍ പ്രവേശിച്ച അദ്ദേഹം ടാന്‍സാനിയ, നിക്കരാഗ്വ, ബോസ്‌നിയ ഹെര്‍സഗോവിന, മോണ്ടിനെഗ്രോ, ഇസ്രായേല്‍, പലസ്തീന്‍, സൈപ്രസ് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിര്‍ണായക ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

2018-ല്‍ നിക്കരാഗ്വയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയായി നിയമിതനായ അദ്ദേഹം, 2022 മുതല്‍ സെനഗല്‍, കേപ് വെര്‍ദെ, ഗിനിയ ബിസൗ, മൗറിറ്റാനിയ എന്നീ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധിയായി സേവനമനുഷ്ഠിച്ചു വരവെയാണ് പുതിയ നിയമനം തേടിയെത്തിയത്. ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയായ സി.സി.ബി.ഐ പുതിയ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയെ ഔദ്യോഗികമായി സ്വാഗതം ചെയ്തു. വത്തിക്കാനും ഇന്ത്യയിലെ സഭയും തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനും അദ്ദേഹത്തിന്റെ പുതിയ ദൗത്യം സഹായിക്കുമെന്ന് സമിതി പ്രത്യാശ പ്രകടിപ്പിച്ചു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Popular News

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ബി.ജെ.പിയുടെ ദുർഭരണത്തിനേറ്റ കനത്ത തിരിച്ചടി; കോൺഗ്ര...

Save your stories

Sign in