Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അടുത്ത 10 വർഷത്തിനുള്ളിൽ കാൻസറും ഹൃദ്രോഗവും പഴങ്കഥയാകും; വൻ പ്രവചനവുമായി ആന്ത്രോപിക് സിഇഒ

അടുത്ത 10 വർഷത്തിനുള്ളിൽ കാൻസറും ഹൃദ്രോഗവും പഴങ്കഥയാകും; വൻ പ്രവചനവുമായി ആന്ത്രോപിക് സിഇഒ

അടുത്ത പത്ത് വർഷത്തിനുള്ളിൽ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സംഭവിക്കുമെന്നും കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ പഴങ്കഥയായി മാറിയേക്കാമെന്നും പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ സിഇഒ ഡാരിയോ അമോഡെയ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായത്തോടെ മരുന്നുകളുടെ കണ്ടെത്തൽ, രോഗനിർണയം, ചികിത്സാരീതികളുടെ വികസനം എന്നിവയിൽ വലിയ വേഗത കൈവരിക്കാൻ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. നിലവിൽ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഗവേഷണ പ്രക്രിയകൾ അതിവേഗം പൂർത്തിയാക്കാൻ എഐ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കാൻസറിന് പുറമെ അൽഷിമേഴ്സ്, ഹൃദ്രോഗം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയെല്ലാം ഒരു ദശാബ്ദത്തിനുള്ളിൽ പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന കാലം വരുമെന്നാണ് അമോഡെയിയുടെ പ്രതീക്ഷ. ശരിയായ ദിശയിൽ മുന്നോട്ടുപോയാൽ, നൂറ്റാണ്ടുകളായി മനുഷ്യരാശിയെ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുന്ന 'അത്ഭുതങ്ങളുടെ കാലം' സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ മരുന്നുകളും ചികിത്സാരീതികളും വികസിപ്പിക്കുന്നതിനായി വിവിധ ബയോടെക്‌നോളജി, ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി സഹകരിച്ച് ആന്ത്രോപിക് ഗവേഷണങ്ങൾ നടത്തിവരികയാണ്. ഇതിൽ കാൻസർ ചികിത്സയിലെ 'സിഎആർ ടി-സെൽ തെറാപ്പി' (CAR T-cell therapy) കൂടുതൽ ഫലപ്രദമാക്കാനുള്ള പരീക്ഷണങ്ങളാണ് ഏറെ ശ്രദ്ധേയം. സാധാരണയായി രക്താർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഈ രീതി, മറ്റ് സോളിഡ് ട്യൂമറുകൾക്കെതിരെയും പ്രയോജനപ്പെടുത്താനാകുമോ എന്നാണ് ശാസ്ത്രലോകം പരിശോധിക്കുന്നത്.

ജനറേറ്റ് ബയോമെഡിസിൻസുമായി സഹകരിച്ച് നടത്തിയ ഗവേഷണത്തിൽ ആന്ത്രോപിക്കിന്റെ 'ക്ലോഡ് കോഡ്' (Claude Code) ഉപയോഗിച്ച് സിഎആർ ടി-സെൽ തെറാപ്പിയിലെ ജനിതക നിർദേശങ്ങൾ വിജയകരമായി പുനർരൂപകൽപ്പന ചെയ്തു. ആറ് ശാസ്ത്രജ്ഞർ ഉൾപ്പെട്ട സംഘത്തിന്റെ ഈ പരീക്ഷണത്തിലൂടെ, ജനിതക നിർദേശങ്ങളുടെ ദൈർഘ്യം 70 ശതമാനത്തോളം കുറയ്ക്കാൻ സാധിച്ചു. ഇത് മനുഷ്യന്റെ ടി-കോശങ്ങളിൽ പത്തിരട്ടി അധികം റിസപ്റ്ററുകൾ ഉത്പാദിപ്പിക്കാനും, കാൻസർ കോശങ്ങളെ നശിപ്പിക്കാനുള്ള ശേഷി വർധിപ്പിക്കാനും സഹായിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


Related articles

See all
Popular News

അമേരിക്കൻ അന്വേഷണ ഏജൻസിയെ വിറപ്പിച്ച് ഹാക്കർമാർ; എഫ്.ബി.ഐയുടെ നിർണായക ഡേറ്റാബേസ് ചോർത്തി

Popular News

ഇന്ത്യയിലെ ഗവേഷകർക്ക് സന്തോഷവാർത്ത: ഒരു വർഷത്തേക്ക് ചാറ്റ് ജിപിടി പ്ലസ് സൗജന്യമായി നൽകാൻ ഓ...

Popular News

ആപ്പിൾ സേവനങ്ങളിൽ വ്യാപക തടസ്സം: കാരണം ആഭ്യന്തര അപ്ഡേറ്റെന്ന് വിശദീകരണം

Popular News

മെറ്റയ്ക്ക് വെല്ലുവിളിയുമായി ആപ്പിൾ സ്മാർട് ഗ്ലാസ് വിപണിയിലേക്ക്; പ്രധാന സവിശേഷത സിരി എഐ

Save your stories

Sign in