Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സർക്കാർ അനാസ്ഥയെ തുടർന്ന്  ജോലി നഷ്ടപ്പെട്ട എല്ലാ ലയമാരും അടുത്ത ബന്ധുക്കള്‍ ; സൈബർ വേട്ടയ്ക്കെതിരെ അനില്‍ അക്കര

സർക്കാർ അനാസ്ഥയെ തുടർന്ന്  ജോലി നഷ്ടപ്പെട്ട എല്ലാ ലയമാരും അടുത്ത ബന്ധുക്കള്‍ ; സൈബർ വേട്ടയ്ക്കെതിരെ അനില്‍ അക്കര
  തിരുവനന്തപുരം : പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് പ്രതിനിധി ലയ രാജേഷ് തന്‍റെ ബന്ധുവാണെന്ന തരത്തിലുള്ള സെെബർ പ്രചാരണങ്ങള്‍ക്കെതിരെ അനില്‍ അക്കര എംഎല്‍എ. ലയ മാത്രമല്ല സർക്കാർ അനാസ്ഥയെ തുടർന്ന്  ജോലി നഷ്ടപ്പെട്ട എല്ലാ ലയമാരും തന്‍റെ അടുത്ത ബന്ധുക്കള്‍ തന്നെയാണെന്ന് അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചു. സൈബര്‍ ആക്രമണങ്ങളില്‍ തളര്‍ന്ന് പിന്നോട്ടില്ലെന്നും അര്‍ഹമായ ജോലിക്ക് വേണ്ടിയാണ് സമരമെന്നും ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് നേതാവ് ലയ രാജേഷ്. എല്ലാം നഷ്ടപ്പെടുമെന്ന നിമിഷത്തിലാണ് കരഞ്ഞുപോയത്. സമൂഹമാധ്യമങ്ങളില്‍ ആക്ഷേപിക്കുന്നതുപോലെ നാടകം കളിക്കാനല്ല ഇവിടെ വന്നതെന്നും ലയ രാജേഷ് പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തിനിടയില്‍ ലയയും സുഹൃത്തും മാറിനിന്ന് കരയുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതിനുപിന്നാലെ നിരവധി പേര്‍ ലയയ്‌ക്കെതിരെ അധിക്ഷേപവുമായി രംഗത്തെത്തിയിരുന്നു. ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികക്കാര്‍ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാര്‍ത്ഥികള്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ലയ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്.  

Related articles

See all
Popular News

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാപിതാവിന്റെ മൊഴിയെടുത്ത് എക്സൈസ്; കുറ്റപത്രം ഉടൻ

Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാം ദിനം: തന്ത്രം മാറ്റി വനംവകുപ്പ്; ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് മുൻ...

Popular News

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Save your stories

Sign in