Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ജാഗ്രതൈ! ആന്ധ്രയിൽ കനത്ത ചുഴലിക്കാറ്റ് ഭീഷണി: വിമാന സർവീസുകൾ റദ്ദാക്കി; വിശാഖപട്ടണം വിമാനത്താവളം അടച്ചു

കനത്ത ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ആന്ധ്രാപ്രദേശിൽ വിമാന സർവീസുകൾ വൻതോതിൽ തടസ്സപ്പെട്ടു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ സംസ്ഥാനത്തേക്കും തിരിച്ചുമുള്ള നിരവധി സർവീസുക...

ജാഗ്രതൈ! ആന്ധ്രയിൽ കനത്ത ചുഴലിക്കാറ്റ് ഭീഷണി: വിമാന സർവീസുകൾ റദ്ദാക്കി; വിശാഖപട്ടണം വിമാനത്താവളം അടച്ചു

അമരാവതി: കനത്ത ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ വിമാന സര്‍വീസുകള്‍ വന്‍തോതില്‍ തടസ്സപ്പെട്ടു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയര്‍ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികള്‍ സംസ്ഥാനത്തേക്കും തിരിച്ചുമുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കി. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി സര്‍വീസുകളുടെ നിലവിലെ സ്ഥിതി കൃത്യമായി പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ചുഴലിക്കാറ്റ് തീരം കടക്കുമെന്ന ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തെ തുടര്‍ന്നാണ് ഈ നിയന്ത്രണങ്ങള്‍. മണിക്കൂറില്‍ 125 മുതല്‍ 135 കിലോമീറ്റര്‍ വരെയും, ചില ഘട്ടങ്ങളില്‍ 150 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

വിശാഖപട്ടണം വിമാനത്താവളം അടച്ചു
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഒക്ടോബര്‍ 27 മുതല്‍ വിശാഖപട്ടണം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തിലും രാജമുന്ദ്രി വിമാനത്താവളത്തിലും ഒക്ടോബര്‍ 27 രാത്രി ഏഴ് മണിക്ക് ശേഷമുള്ള മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കിയിരുന്നു. കാലാവസ്ഥാ വ്യതിയാനം വിലയിരുത്തിയ ശേഷമേ തുടര്‍ന്നുള്ള സര്‍വീസുകളില്‍ തീരുമാനമുണ്ടാകൂ.

റദ്ദാക്കിയ പ്രധാന വിമാന സര്‍വീസുകള്‍:

എയര്‍ ഇന്ത്യ:
ഡല്‍ഹി-വിജയവാഡ സര്‍വീസ് പൂര്‍ണ്ണമായും റദ്ദാക്കി. വിജയവാഡയിലേക്കുള്ള മറ്റ് സര്‍വീസുകളെയും മോശം കാലാവസ്ഥ ബാധിച്ചേക്കാം.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്:
വിശാഖപട്ടണത്തുനിന്ന് ഹൈദരാബാദ്, ബെംഗളൂരു, വിജയവാഡ എന്നിവിടങ്ങളിലേക്കുള്ള 13 സര്‍വീസുകള്‍ റദ്ദാക്കി. കൂടാതെ വാരണാസി-ബാങ്കോക്ക്, ബാങ്കോക്ക്‌വിശാഖപട്ടണം സര്‍വീസുകളും അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചു.

ആകാശ എയര്‍:
ഒക്ടോബര്‍ 28-ലെ ഡല്‍ഹി-ഭോഗപുരം വിമാന സര്‍വീസും റദ്ദാക്കിയിരുന്നു.

ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം അനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഔദ്യോഗിക വെബ്സൈറ്റ് വഴി വിവരങ്ങള്‍ ഉറപ്പുവരുത്താന്‍ വിമാനക്കമ്പനികള്‍ നിര്‍ദേശിക്കുന്നു.

യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
വിമാനങ്ങള്‍ റദ്ദാക്കിയിട്ടില്ലെങ്കിലും കനത്ത മഴ, വെള്ളക്കെട്ട്, നഗരങ്ങളിലെ ഗതാഗതക്കുരുക്ക് എന്നിവ കാരണം യാത്ര വൈകാന്‍ സാധ്യതയുണ്ട്. അതിനാല്‍ വിമാനത്താവളത്തിലേക്ക് തിരിക്കും മുന്‍പ് സമയക്രമം ഉറപ്പാക്കുകയും യാത്രയ്ക്കായി കൂടുതല്‍ സമയം മാറ്റിവെക്കുകയും വേണം. ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകളും വിമാനക്കമ്പനികളുടെ സന്ദേശങ്ങളും നിരന്തരം ശ്രദ്ധിക്കാനും നിര്‍ദേശമുണ്ട്.


Related articles

See all
Popular News

നവരാത്രി തിരക്ക്; ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപി...

Popular News

വിദേശയാത്ര ഇനി കൂടുതൽ എളുപ്പം; അന്താരാഷ്ട്ര യാത്രക്കാർക്ക് സൗജന്യ സിം ഓഫറുമായി എയർ ഇന്ത്യ

Popular News

ട്രെയിനിലെ മദ്യപാനം ഇനി ‘വിലപോകില്ല’; റെയിൽവേ പോലീസിന്റെ നടപടിക്ക് ഹൈക്കോടതിയുടെ അംഗീകാരം

Popular News

ടിക്കറ്റ് നിരക്ക് നിയമം പാലിച്ചില്ലെങ്കിൽ സർവീസ് നിർത്തിവെപ്പിക്കും; വിമാനക്കമ്പനികൾക്ക് സ...

Save your stories

Sign in