Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആലുവ റിസോര്‍ട്ടിലെ ഹാലോവീന്‍ പാര്‍ട്ടിയില്‍ 15-കാരിക്ക് നേരെ ലൈംഗികാതിക്രമം; 21കാരന്‍ അറസ്റ്റിൽ

ആലുവ റിസോര്‍ട്ടിലെ ഹാലോവീന്‍ പാര്‍ട്ടിയില്‍ 15-കാരിക്ക് നേരെ ലൈംഗികാതിക്രമം; 21കാരന്‍ അറസ്റ്റിൽ

കൊച്ചി: ആലുവ യു.സി കോളജിന് സമീപത്തെ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച ഹാലോവീന്‍ ആഘോഷത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 15-കാരിയാണ് അതിക്രമത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് കടവന്ത്ര സ്വദേശിയായ അലക്‌സ് (21) എന്ന യുവാവിനെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

പെണ്‍കുട്ടികള്‍ മാത്രമാണ് പാര്‍ട്ടി നടത്തുന്നതെന്നും കൂട്ടുകാരാണ് ഇതിന്റെ സംഘാടകരെന്നും വിശ്വസിപ്പിച്ചാണ് 15-കാരി വീട്ടില്‍ നിന്ന് പോയതെന്ന് മാതാപിതാക്കള്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുള്‍പ്പെടെ മുപ്പതിലേറെ പേരാണ് റിസോര്‍ട്ടിലെ പാര്‍ട്ടിയില്‍ പങ്കെടുത്തത്. ഇതില്‍ പ്രമുഖരുടെ മക്കളും ഉള്‍പ്പെട്ടിരുന്നതായി വിവരമുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി ഇവിടെ മദ്യസല്‍ക്കാരവും ലഹരിമരുന്ന് ഉപയോഗവും നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പാര്‍ട്ടി നടന്ന സ്ഥലത്തെത്തിയ മറ്റൊരു പെണ്‍കുട്ടിയുടെ പിതാവാണ് അവിടെ നടന്നിരുന്ന മദ്യസത്കാരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തി 15-കാരിയുടെ അമ്മയ്ക്ക് അയച്ചുകൊടുത്തത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ റിസോര്‍ട്ടില്‍ നേരിട്ടെത്തിയപ്പോഴാണ് ലൈംഗികാതിക്രമം നടന്ന വിവരമറിയുന്നത്. ഉടന്‍ തന്നെ ഇവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വിതരണം ചെയ്തതിനെക്കുറിച്ചും പാര്‍ട്ടിയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും ആലുവ പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related articles

See all
Popular News

അരിക്കൊമ്പന് പിന്നാലെ ചക്കക്കൊമ്പനും വലയിലാകുന്നു; കുംകിയാനകൾ നാളെ ചിന്നക്കനാലിൽ എത്തും

Popular News

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ ഇനി പിടിവീഴും; 5,000 രൂപ വരെ തത്സമയ പിഴ, അടച്ചില്ലെങ്കിൽ പ...

Popular News

വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കും പ്രോട്ടീൻ പൊടികൾക്കും പൂട്ടുവീഴും; വ്‌ളോഗർമാർക്കെതിരെയും...

Popular News

പിഎസ്‌സി റാങ്ക് പട്ടികയിൽ എസ്‌എഫ്‌ഐ വിദ്യാർത്ഥികളുടെ കൂട്ടനിയമനം; ക്രമക്കേട് അന്വേഷിക്കാൻ...

Save your stories

Sign in