Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഐശ്വര്യ കേരളയാത്രയ്ക്ക് കോഴിക്കോട് ജില്ലയിൽ ആവേശോജ്ജ്വല സ്വീകരണം

ഐശ്വര്യ കേരളയാത്രയ്ക്ക് കോഴിക്കോട് ജില്ലയിൽ ആവേശോജ്ജ്വല സ്വീകരണം
കോഴിക്കോട് : രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് കോഴിക്കോട് ജില്ലയിൽ ആവേശോജ്വലമായ സ്വീകരണം. ജില്ലയിലെ തിരുമ്പാടി, താമരശ്ശേരി എന്നീ രണ്ട് നിയോജക മണ്ഡലങ്ങളിലാണ് ഐശ്വര്യ കേരളയാത്രയ്ക്ക് സ്വീകരണം നൽകിയത്. വയനാട് കൽപ്പറ്റയിലെ സ്വീകരണ പരിപാടിക്ക് ശേഷമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര കോഴിക്കോട് ജില്ലയിലെ കടന്നത്. അടിവാരത്ത് വെച്ച് ജില്ലയിലെ മുതിർന്ന യുഡിഎഫ് നേതാക്കന്മാർ യാത്രയ്ക്ക് വൻ സ്വീകരണം നൽകി. തുടർന്ന് തിരുവമ്പാടി നിയോജക മണ്ഡലത്തിൽ നടന്ന ആദ്യ സ്വീകരണ പരിപാടിയിൽ വൻ ജനാവലിയാണ് പ്രതിപക്ഷനേതാവിനെ വരവേറ്റത്. തിരുവമ്പാടിയിലെ സ്വീകരണത്തിന് ശേഷം കൊടുവള്ളി നിയോജകമണ്ഡലത്തിലെ താമരശ്ശേരിയിൽ ജാഥയ്ക്ക് സ്വീകരണം നൽകി. യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, എം കെ രാഘവൻ എം പി, കെപിസിസി വൈസ് പ്രസിഡണ്ട് ടി സിദ്ദീഖ്, യുഡിഎഫ് ഘടക കക്ഷി നേതാക്കളായ പി ജെ ജോസഫ്, ജോണി നെല്ലൂർ, ഡി ദേവരാജൻ തുടങ്ങിയവരും യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംസാരിച്ചു.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in