Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എഡിജിപിക്ക് വീഴ്ച പറ്റി,പക്ഷേ മാറ്റില്ല! പൂരം കലക്കലില്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

എഡിജിപിക്ക് വീഴ്ച പറ്റി,പക്ഷേ മാറ്റില്ല! പൂരം കലക്കലില്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: ആരോപണങ്ങളും അന്വേഷണവും നേരിടുന്ന എഡിജിപി എംആര്‍ അജിത് കുമാറിനെ വീണ്ടും സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത്കുമാറിനെ മാറ്റില്ല. എഡിജിപിയെ മാറ്റേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തൃശൂര്‍ പൂരത്തില്‍ ചില വീഴ്ചകള്‍ ഉണ്ടായി എന്ന് മുഖ്യമന്ത്രി പിണറായി സമ്മതിച്ചു. സംഭവത്തില്‍ മൂന്നു തലത്തിലുള്ള തുടരന്വേഷണം നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൂരം കലക്കലില്‍ എഡിജിപിയുടെ വീഴ്ച സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. പൂരം കലക്കല്‍ അട്ടിമറി ഗൂഡാലോചന ക്രൈം ബ്രാഞ്ച് എഡിജിപി അന്വേഷണം നടത്തും. പൂരം കലക്കലിലെ ഗൂഢാലോചനയില്‍ ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷന്റെ കീഴിലുള്ള പ്രത്യേക സംഘമായിരിക്കും കേസെടുത്ത് അന്വേഷണം നടത്തുക. ഇതിന് പുറമെ രഹസ്യാന്വേഷണ വിഭാഗം മേധാവിയും അന്വേഷണം നടത്തും. ഇത്തരത്തില്‍ മൂന്നു തലത്തിലുള്ള അന്വേഷണമായിരിക്കും നടക്കുക. പൂരം അലങ്കോലപ്പെടുത്തലില്‍ തൃശൂര്‍ ജില്ലാ ഭരണകൂടം , വനം വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ വീഴ്ചയിലായിരിക്കും രഹസ്യാന്വേഷണ വിഭാഗം എഡിജിപി മനോജ് എബ്രഹാം ആയിരിക്കും അന്വേഷണം നടത്തുക. പൂരം കലക്കുന്നതിന് വനംവകുപ്പ് ഗൂഢാലോചന നടത്തിയെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചിരുന്നു.

Related articles

See all
Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Save your stories

Sign in