Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഗ്യാനേഷ് കുമാറുണ്ടായിരുന്നെങ്കിൽ ട്രംപ് തോൽക്കില്ലായിരുന്നു' യു.എസ് ഫലത്തിൽ ഗ്യാനേഷ് കുമാറിനെ പരിഹസിച്ച് സി.ജെ.പി

'ഗ്യാനേഷ് കുമാറുണ്ടായിരുന്നെങ്കിൽ ട്രംപ് തോൽക്കില്ലായിരുന്നു' യു.എസ് ഫലത്തിൽ ഗ്യാനേഷ് കുമാറിനെ പരിഹസിച്ച് സി.ജെ.പി

ന്യൂഡൽഹി: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും നേരിട്ട വൻ പരാജയത്തിന് പിന്നാലെ, ഇന്ത്യൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിനെ പരിഹസിച്ച് കോക്കറോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദീപ്കെ. "ഗ്യാനേഷ് കുമാർ ഉണ്ടായിരുന്നെങ്കിൽ ട്രംപിന് ഒരിക്കലും ഈ ഗതി വരില്ലായിരുന്നു" ("Gyanesh Kumar would've never let this happen to Trump") എന്നായിരുന്നു എക്സിൽ (X) ദീപ്കെയുടെ പരിഹാസം.

ഇന്ത്യയിൽ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനുമായി (SIR) ബന്ധപ്പെട്ട് വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി വോട്ടർമാരെ ഒഴിവാക്കിയെന്ന ആരോപണത്തിലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ദീപ്കെ ഈ പ്രതികരണം നടത്തിയത്. അർഹരായ വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് തഴയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ കക്ഷികളും പ്രതിഷേധിച്ച് രംഗത്തുണ്ട്.

യു.എസ് തിരഞ്ഞെടുപ്പ് ഫലങ്ങളെ ചൂണ്ടിക്കാട്ടി സി.ജെ.പി വക്താവ് അശുതോഷ് റാങ്ക പങ്കുവെച്ച പോസ്റ്റിനോട് പ്രതികരിക്കവെയാണ്, ജനങ്ങൾ ഇപ്പോൾ വിദ്വേഷ രാഷ്ട്രീയത്തിനെതിരെയും ഭരണപരമായ സുതാര്യതയ്ക്കും തൊഴിലിനും വേണ്ടിയാണ് വോട്ട് ചെയ്യുന്നതെന്ന് ദീപ്കെ വ്യക്തമാക്കിയത്. അതേസമയം, യു.എസ് ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടിയുടെ പരമ്പരാഗത കോട്ടകളിൽ വിള്ളലുണ്ടാക്കി ഡെമോക്രാറ്റിക് പാർട്ടി മികച്ച വിജയം സ്വന്തമാക്കുകയായിരുന്നു.

Related articles

See all
Popular News

അർഷ്ദീപിന്റെ തകർപ്പൻ ബോളിങ്, ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിന് 186 റൺസ് വിജയലക്...

Popular News

കേന്ദ്ര പദ്ധതി ആനുകൂല്യങ്ങള്‍ക്ക് ഇനി വോട്ടര്‍ ഐഡിയും ബയോമെട്രിക്കും പ്രധാനം; ആധാര്‍ അടിസ്...

Popular News

'ആദ്യം ഗ്യാനേഷ് കുമാറിന്റെ രാജി എഴുതി വാങ്ങണം'; അമിത് ഷായ്ക്ക് രൂക്ഷമായ മറുപടിയുമായി കോണ്‍...

Popular News

ഒടുവില്‍ യു ടേണ്‍! ഫോമില്‍ 6 ല്‍ വരുത്തിയ മാറ്റങ്ങള്‍ പിന്‍വലിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് ക...

Save your stories

Sign in