Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കണ്ണിന് വശത്ത് ഒട്ടിച്ച ആ സാധനമെന്ത്? ന്യൂസീലൻഡ് പരമ്പരയ്ക്കിടെ ഗില്ലിന്റെ ലുക്കിന് പിന്നിലെ സാങ്കേതികവിദ്യ പുറത്ത്

കണ്ണിന് വശത്ത് ഒട്ടിച്ച ആ സാധനമെന്ത്? ന്യൂസീലൻഡ് പരമ്പരയ്ക്കിടെ ഗില്ലിന്റെ ലുക്കിന് പിന്നിലെ സാങ്കേതികവിദ്യ പുറത്ത്

ഓക്‌ലൻഡ്: ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിലും പരിശീലന സമയത്തും ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ വലതു കണ്ണിന് വശത്തായി കാണപ്പെട്ട പ്രത്യേക ഉപകരണം കായികപ്രേമികൾക്കിടയിൽ വലിയ കൗതുകമുണർത്തിയിരിക്കുകയാണ്. ഓവൽ ആകൃതിയിലുള്ള ഈ ഉപകരണം എന്താണെന്ന ചോദ്യങ്ങൾക്ക് ഉത്തരമായിരിക്കുകയാണ് ഇപ്പോൾ. ദീപീന്ദർ ഗോയൽ വികസിപ്പിച്ചെടുത്ത 'ടെമ്പിൾ' (Temple) എന്ന ഫിറ്റ്‌നസ്-ബ്രെയിൻ ട്രാക്കിങ് ഉപകരണമാണിത്. ബാഡ്മിന്റൺ താരം പി.വി. സിന്ധു ഉൾപ്പെടെയുള്ള പ്രമുഖ കായിക താരങ്ങളും നേരത്തെ ഈ സ്മാർട്ട് ഉപകരണം ഉപയോഗിച്ചിട്ടുണ്ട്.

മുഖത്ത് നെറ്റിയുടെ വശങ്ങളിലെ ചർമ്മത്തിൽ ഇരട്ട വശങ്ങളുള്ള പ്രത്യേക ടേപ്പ് ഉപയോഗിച്ചാണ് ഈ ഉപകരണം ഉറപ്പിച്ചു നിർത്തുന്നത്. കഠിനമായ മത്സരസമയത്തും ശാരീരിക അധ്വാനത്തിനിടയിലും സ്ഥാനചലനം സംഭവിക്കാത്ത രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. തലച്ചോറിലേക്കുള്ള രക്തയോട്ടവും അതിനോടനുബന്ധിച്ചുള്ള വിവിധ ശാരീരിക മാറ്റങ്ങളും കൃത്യമായി നിരീക്ഷിക്കുക എന്നതാണ് ഈ ഉപകരണത്തിന്റെ പ്രധാന ചുമതല.

'ബ്രെയിൻഫ്‌ളോ' സിസ്റ്റവും ഒപ്റ്റിക്കൽ സെൻസറുകളും പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന ഈ സാങ്കേതികവിദ്യ, തലച്ചോറിലെ ഓക്‌സിജൻ ലഭ്യതയും കോഗ്‌നിറ്റീവ് ലോഡും അളക്കുന്നു. മത്സരം അല്ലെങ്കിൽ വ്യായാമം, ഉറക്കം, മാനസിക സമ്മർദ്ദം എന്നിവ മൂലമുണ്ടാകുന്ന ആയാസം കണക്കാക്കാൻ ഇതിലെ 'എൻട്രോപ്പി സ്‌കോർ' സഹായിക്കും. കായികതാരങ്ങൾക്ക് അവരുടെ ശ്രദ്ധയും മാനസിക ഊർജ്ജവും മികച്ച രീതിയിൽ നിലനിർത്താൻ സഹായിക്കുന്ന ഈ ഉപകരണത്തിന് 85,000 രൂപയാണ് വില.

Related articles

See all
Popular News

പോര്‍ച്ചുഗലിന്റെ ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ ഇനി റോണോ ഇല്ല; അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന്...

Popular News

കളിക്കളമല്ല, യുദ്ധക്കളം, ഒരൊറ്റ മത്സരത്തിൽ 51 റെഡ് കാർഡുകൾ; വൻ ഗിന്നസ് റെക്കോർഡുമായി ബ്രസീ...

Popular News

റെക്കോർഡുകളുടെ സുൽത്താൻ 'കിംഗ്' കോഹ്‌ലിക്ക് ഇന്ന് പിറന്നാൾ

Popular News

വിരാട് കോഹ്‌ലിയുടെ അർധശതക തിളക്കം: ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 5 വിക്കറ്റ്...

Save your stories

Sign in