Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KOZHIKODE DEATH| കോഴിക്കോട് സഹോദരനും കൂട്ടുകാര്‍ക്കുമൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

KOZHIKODE DEATH| കോഴിക്കോട് സഹോദരനും കൂട്ടുകാര്‍ക്കുമൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
  സഹോദരനും കൂട്ടുകാര്‍ക്കുമൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോഴിക്കോട് മീഞ്ചന്ത അരീക്കാട് ഉറവന്‍കുളം ക്ഷേത്രക്കുളത്തിലാണ് അപകടം. കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ദേവരാജന്റെ മകന്‍ മാറാട് പൊന്നത്ത് ഹൗസില്‍ സന്‍ജയ് രാജ് (24) ആണ് മരിച്ചത്. സഹോദരന്‍ ശ്രീനില്‍ രാജിനും കൂട്ടുകാര്‍ക്കുമൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു യുവാവ്. യുവാവ് കുളത്തില്‍ മൂന്ന് മീറ്ററോളം മൂങ്ങിത്താഴുകയായിരുന്നു. മീഞ്ചന്ത അഗ്‌നി സുരക്ഷാ നിലയത്തിലെ സ്‌കൂബ ഡൈവിങ്ങ് യൂണിറ്റ് അംഗങ്ങളായ പി. അനുപ്, വി. കെ അനുപ് എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ കണ്ടെത്തിയത്. തുടര്‍ച്ചയായി സി.പി.ആര്‍ നല്‍കി മാങ്കാവിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മീഞ്ചന്ത അഗ്‌നി സുരക്ഷാ നിലയം അസി:സ്റ്റേഷന്‍ ഓഫീസര്‍ ഇ ശിഹാബുദ്ധിന്‍, ഡബ്ല്യൂ സനല്‍ എന്നിവരുടെ നേതൃത്ത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൊലീസ് ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംസ്‌കാരം ഞായര്‍ ഉച്ചക്ക് 12 മണിക്ക് ഗോദീശ്വരം ശ്മശാനത്തില്‍.

Related articles

See all
Popular News

തൂഫാൻ പുനരധിവാസത്തിന് മുൻഗണന; കുട്ടികള്‍ നിയമത്തിന്റെ പഴുത് മറയാക്കി കുറ്റകൃത്യം ചെയ്താല്‍...

Popular News

പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ രക്ഷിതാക്കൾക്ക് പിഴയും തടവുശിക്ഷയും; കോഴിക്കോട് വ്യാപ...

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാല...

Popular News

പിഎസ്‌സി പരീക്ഷക്രമക്കേട്; പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി, 2 എസ്പിമാരെയും ഒരു DYSPയ...

Save your stories

Sign in