Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഖസാകിസ്താനില്‍ യാത്രാവിമാനം തകർന്നുവീണ് വന്‍ അപകടം; ഒട്ടേറെ മരണം,12 പേരെ രക്ഷപ്പെടുത്തി

ഖസാകിസ്താനില്‍ യാത്രാവിമാനം തകർന്നുവീണ് വന്‍ അപകടം; ഒട്ടേറെ മരണം,12 പേരെ രക്ഷപ്പെടുത്തി
  അസ്താന: കസാഖിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണ് നിരവധിപ്പേര്‍ മരിച്ചു. 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി റഷ്യയിലേക്ക് പറക്കുകയായിരുന്ന അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനമാണ് ലാന്‍റിങിനിടെ തീപിടിച്ച് കത്തിയമര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന 12 പേര്‍ രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. മരണ സംഖ്യ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കനത്ത മൂടല്‍ മഞ്ഞ് കാരണം അക്തു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം ലാന്‍റ് ചെയ്യാന്‍ പല തവണ ശ്രമിച്ചതായും കസാഖ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഗ്‌നിഗോളമായി വിമാനം നിലത്തേക്ക് പതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. താഴ്ന്ന് പറന്ന വിമാനം നിലത്തു തട്ടിയ ശേഷമാണ് തീപിടിച്ചത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി കസാഖ് എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു.

Related articles

See all
Popular News

സ്റ്റിക്കറിനൊപ്പം ഓഡിയോയും, ചാറ്റിൽ ഇനി സിനിമാ ഡയലോഗുകളും കേൾക്കാം; പുത്തൻ ഫീച്ചറുമായി വാട...

Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ നിറഞ്ഞ സദസ്സിൽ ‘ഹാഫ്’; ഏഷ്യൻ പ്രീമിയറിന് മികച്ച സ്വീകരണം

Save your stories

Sign in