Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സാംസംഗ് അണ്‍പാക്ക് ചെയ്യുന്ന പുതിയ മോഡലുകള്‍ ഏതൊക്കെ? SAMSUNG UNPACKED EVENT 2026

സാംസംഗ് അണ്‍പാക്ക് ചെയ്യുന്ന പുതിയ മോഡലുകള്‍ ഏതൊക്കെ? SAMSUNG UNPACKED EVENT 2026


സ്മാ‍ർട്ട് ഫോൺ വിപണിയിലെ അതികായരായ സാംസം​ഗിന്റെ ​ഗാലക്സി അൺപാക്ക്ഡ് ഇവന്റിനായി (Samsung Galaxy Unpacked) ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് ആരാധക‍ർ. ലണ്ടനിൽ ഇന്നു നടക്കുന്ന ​ഗാലക്സി അൺപാക്ക്ഡ് ചടങ്ങിൽ സാംസം​ഗ് തങ്ങളുടെ പുതിയ മോഡലുകൾ അവതരിപ്പിക്കും. ഔദ്യോഗികമായി കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും, പുതിയ തലമുറ ഗാലക്സി ഫോൾഡബിൾ ഫോണുകൾ സാംസം​ഗ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'വൈഡ് ഫോൾഡ്' മോഡൽ ഉൾപ്പെടെ മൂന്ന് ഫോൾഡബിൾ ഫോണുകൾ സാംസം​ഗ് അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനുപുറമെ, സാംസം​ഗിന്റെ ഗാലക്സി വാച്ച് 9, വാച്ച് അൾട്രാ 2 എന്നിവയും അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന. റിപ്പോർട്ടുകൾ പ്രകാരം, സാംസം​ഗ് ഗാലക്‌സി Z ഫോൾഡ് 8, ഗാലക്‌സി Z ഫോൾഡ് 8 അൾട്രാ, ഗാലക്‌സി Z ഫ്ലിപ്പ് 8 എന്നിങ്ങനെ മൂന്ന് പ്രധാന മോഡലുകൾ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ഇന്ത്യയിലും ആഗോള വിപണികളിലും ഫോണുകൾക്കായുള്ള പ്രീ-റിസർവേഷൻ നടപടികൾ കമ്പനി ഇതിനകം ആരംഭിച്ചുകഴിഞ്ഞു.

നൂതനമായ ഹാർഡ്‌വെയറും അനുദിനം വള‍ർന്നുകൊണ്ടിരിക്കുന്ന എഐ സാങ്കേതികവിദ്യയും സംയുക്തമായി ഉപയോ​ഗപ്പെടുത്തിയാകും പുതിയ മോഡലുകളുടെ രൂപകൽപ്പനയെന്ന് കമ്പനി വ്യക്തമാക്കുന്നു. പുസ്തകം പോലെ തുറക്കാവുന്ന പരമ്പരാഗത 'ബുക്ക്-സ്റ്റൈൽ' രൂപകൽപ്പനയാണ് മുൻ മോഡലുകൾ പിന്തുടർന്നിരുന്നതെങ്കിൽ, വരാനിരിക്കുന്നത് വീതിയേറിയ ഫോൾഡബിൾ ഡിസൈനിലുള്ള (Foldable Design) മോഡലുകളാകുമെന്നാണ് റിപ്പോ‍ർട്ടുകൾ. ഫോൾഡബിൾ ഫോണുകൾക്കൊപ്പം ഗാലക്‌സി വാച്ച് 9, ഗാലക്‌സി വാച്ച് അൾട്രാ 2 എന്നിവയും സാംസം​ഗ് അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. 

ഏറെക്കാലമായി അഭ്യൂഹങ്ങൾ നിലനിൽക്കുന്ന സ്മാർട്ട് ഗ്ലാസുകളെക്കുറിച്ചും (Smart Glass) അൺപാക്ക്ഡ് ഇവന്റിൽ സാംസം​ഗ് പ്രഖ്യാപിക്കുമെന്ന് കരുതപ്പെടുന്നു. വാർബി പാർക്കർ, ജെന്റിൽ മോൺസ്റ്റർ തുടങ്ങിയ ഫാഷൻ ബ്രാൻഡുകളുമായി സഹകരിച്ച് വെയറബിൾ ഉപകരണങ്ങൾ വികസിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇന്ന് ലണ്ടനിൽ ഉച്ചയ്ക്ക് 2 മണിക്കാണ് ഗാലക്സി അൺപാക്ക്ഡ് ഇവന്റ് നടക്കുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 6.30 മുതൽ സാംസം​ഗ് ഡോട്ട് കോം (samsung.com), സാംസം​ഗ് ന്യൂസ് റൂം (samsung news room), കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ എന്നിവയിലൂടെ പരിപാടി തത്സമയം കാണാൻ കഴിയും. എന്തായാലും സാംസംഗ് കാത്തുവച്ചിരിക്കുന്ന അത്ഭുതങ്ങളുടെ ചുരുളഴിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം.

Related articles

See all
Popular News

ക്രിയേറ്റർമാർക്ക് ഇനി കോടികളുടെ കമ്മീഷൻ! ആമസോണും എഐ ഫീച്ചറുകളുമായി യൂട്യൂബ് ഷോപ്പിംഗ് വിപു...

Popular News

കേരളം ഡാറ്റാധിഷ്ഠിത ഭരണനിർവഹണത്തിലേക്ക്; കാക്കനാട് സൈബർഷെൽട്ടർ കേന്ദ്രം മുഖ്യമന്ത്രി വി.ഡി...

Popular News

ഓസ്‌ട്രേലിയൻ സർക്കാർ വെബ്‌സൈറ്റിൽ കടന്നുകയറി ഓപ്പൺഎഐ; സുരക്ഷാ വീഴ്ചയിൽ ആശങ്ക

Popular News

പോക്കറ്റിലൊതുങ്ങുന്ന കുഞ്ഞന്‍ എഐ ഗാഡ്ജറ്റുമായി മെറ്റ; 'മ്യൂസ് ചാം' ഡിസംബറിലെത്തും

Save your stories

Sign in