രാജ്യത്ത് കൊവിഡ് വ്യാപനം ശക്തം : ഒറ്റ ദിവസം 3.68 ലക്ഷം പേര്‍ക്ക് രോഗം, 3417 മരണം
Jaihind TV News Report
Jaihind TV Web Desk
May 03, 2021
1 min read
•
Updated: June 17, 2026
ന്യൂഡല്‍ഹി : രാജ്യത്ത് ശമനമില്ലാതെ കൊവിഡ് വ്യാപനം. 24 മണിക്കൂറിനിടെ രാജ്യത്ത് 3.68 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം 3417 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 3,68,147 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3,00,732 പേര്‍ രോഗമുക്തി നേടി.
3,68,147 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,99,25,604 ആയി. 16,29,3003 പേര്‍ ഇതുവരെ രോഗമുക്തരായി. ഇതുവരെ മരിച്ചവരുടെ കണക്ക് 2.18 ലക്ഷം ആയി. 34,13,642 പോരാണ് രാജ്യത്ത് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.
ഇന്നലെ 3689 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. 3,92,488 പേർക്കാണ് ഇന്നലെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10