Logo
Sat, Jun 13, 2026 • 02:13 AM
LIVE TV
Watch

No business videos available

No Middle East videos available

ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ചു; ഭക്ഷ്യ എണ്ണകളുടെ വില കൂടും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 15, 2018
1 min read Updated: June 12, 2026
SHARE:
SAVE: Login to save

ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ചു; ഭക്ഷ്യ എണ്ണകളുടെ വില കൂടും
അസംസ്‌കൃത ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി ചുങ്കം കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു. ഇതോടെ ഭക്ഷ്യ എണ്ണയ്ക്ക് ഇനി വില കൂടും. സോയ ഓയിൽ, സൺഫ്ളവർ ഓയിൽ, കടുകെണ്ണ എന്നിവയുടെ ഇറക്കുമതി തീരുവയാണ് കൂട്ടിയത്. സോയ ഓയിലിന്റെയും സൺ ഫ്ളവർ ഓയിലിന്റെയും ഇറക്കുമതി ചുങ്കം 35 ശതമാനത്തിൽ നിന്ന് 45 ശതമാനമായാണ് ഉയർത്തിയത്.കടുകെണ്ണയുടെ തീരുവ 25 ശതമാനത്തിൽ നിന്ന് 35 ശതമാനവുമാകും. പാമോയിലിന്റെ ഇറക്കുമതി തീരുവ നേരത്തെ തന്നെ സർക്കാർ വർദ്ധിപ്പിച്ചിരുന്നു. ശുദ്ധീകരിച്ച പാമോയിലിന് ഇപ്പോൾ ഈടാക്കുന്നത് 54 ശതമാനം തീരുവയാണ്. പ്രാദേശിക കർഷകരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാരിന്റെ നടപടി. രാജ്യത്തിന് ആവശ്യമുള്ളതിൽ 70 ശതമാനം ഭക്ഷ്യ എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. പെട്രോൾ, ഡീസൽ എന്നിവയ്ക്കു പുറമെ പച്ചക്കറി വിലയും ഇന്ത്യയിൽ ഉയർന്ന നിലയിലാണ്. പച്ചക്കറി വില 2.51ശതമാനമാണ് ഉയർന്നിരിക്കുന്നത്. സർക്കാർ പുറത്തുവിട്ട കണക്കുപ്രകാരം ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 1.60 ശതമാനമാണ് ഈ വർഷത്തെ വർദ്ധനവ്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10