Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ലോകകപ്പില്‍ വീണ്ടും അട്ടിമറി; സ്‌പെയിനിന് പിന്നാലെ യുറഗ്വായ്യെ സമനിലയില്‍ തളച്ച് കേപ് വെര്‍ദെ

ലോകകപ്പില്‍ വീണ്ടും അട്ടിമറി; സ്‌പെയിനിന് പിന്നാലെ യുറഗ്വായ്യെ സമനിലയില്‍ തളച്ച് കേപ് വെര്‍ദെ
കാലിഫോര്‍ണിയ: ലോകകപ്പ് അരങ്ങേറ്റക്കാരായ കേപ് വെര്‍ദെ കരുത്തരായ യുറഗ്വായ്യെ 2-2 ന് സമനിലയില്‍ തളച്ചു. സ്‌പെയിനിനെതിരായ ആദ്യ മത്സരത്തില്‍ നിന്ന് ചരിത്രത്തിലെ ആദ്യ ലോകകപ്പ് പോയിന്റ് സ്വന്തമാക്കിയ കേപ് വെര്‍ദെ, ഇക്കുറി മുന്‍ ചാമ്പ്യന്മാരായ യുറഗ്വായ്‌ക്കെതിരെ തങ്ങളുടെ ആദ്യ ലോകകപ്പ് ഗോളും കണ്ടെത്തിയാണ് കളം വിട്ടത്.

മത്സരത്തിന്റെ തുടക്കം മുതല്‍ മികച്ച മുന്നേറ്റങ്ങളുമായി യുറഗ്വായ് പ്രതിരോധത്തെ വിറപ്പിക്കാന്‍ കേപ് വെര്‍ദെയ്ക്ക് സാധിച്ചു. അതിന്റെ ഫലമായി 21-ാം മിനിറ്റില്‍ അവര്‍ മത്സരത്തില്‍ ലീഡെടുത്തു. ഒരു തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ കെവിന്‍ പീനയാണ് കേപ് വെര്‍ദെയുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോള്‍ നേടിയത്.

എന്നാല്‍ ശക്തമായി തിരിച്ചുവന്ന യുറഗ്വായ് ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ മടക്കി ലീഡ് പിടിച്ചെടുത്തു. 44-ാം മിനിറ്റില്‍ മാക്‌സി അരാഹോയിലൂടെ സമനില പിടിച്ച യുറഗ്വായ്, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ അഗസ്റ്റിന്‍ കനോബിയോയിലൂടെ മത്സരത്തില്‍ മുന്നിലെത്തി (2-1). ഇടതുവിങ്ങില്‍ നിന്നുവന്ന ക്രോസ് ഹെഡറിലൂടെ പോസ്റ്റില്‍ തട്ടിത്തെറിച്ച പന്ത് അനായാസം വലയിലാക്കിയാണ് അരാഹോ ആദ്യ ഗോള്‍ നേടിയത്.

രണ്ടാം പകുതിയിലും വിട്ടുകൊടുക്കാതെ പോരാടിയ കേപ് വെര്‍ദെ പകരക്കാരെ ഇറക്കി കളി ഉണര്‍ത്തി. 61-ാം മിനിറ്റില്‍ യുറഗ്വായ് പ്രതിരോധത്തിന്റെ പിഴവില്‍ നിന്ന് അവര്‍ സമനില ഗോള്‍ കണ്ടെത്തി. യുറഗ്വായ് പ്രതിരോധ താരം നല്‍കിയ ബാക്ക് പാസ് ലക്ഷ്യം തെറ്റിയതോടെ, ഓടിവന്ന ഗോള്‍കീപ്പര്‍ക്ക് പന്ത് ലഭിക്കും മുന്‍പ് കേപ് വെര്‍ദെയുടെ ഹെലിയോ വരേല പന്ത് തുറന്ന വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.

തുടര്‍ന്ന് യുറഗ്വായ് ശക്തമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും കേപ് വെര്‍ദെ പ്രതിരോധം ഉറച്ചുനിന്നു. ബ്രയാന്‍ റോഡ്രിഗസും ബന്റന്‍കറും ഗോളിനടുത്തെത്തിയെങ്കിലും ഓഫ്സൈഡ് തിരിച്ചടിയായി. അവസാന നിമിഷങ്ങളില്‍ കേപ് വെര്‍ദെയുടെ കൗണ്ടര്‍ അറ്റാക്കുകള്‍ ലക്ഷ്യം 
കാണാതിരുന്നതോടെ മത്സരം 2-2 സമനിലയില്‍ അവസാനിച്ചു.

Related articles

See all
Popular News

പരമ്പര ആർക്ക്? ചിന്നസ്വാമിയിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ജീവന്മരണ പോരാട്ടം

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

തകർച്ചയിൽ നിന്ന് തകർപ്പൻ തിരിച്ചുവരവ്: സ്മൃതി മന്ദാനയുടെ ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ ഇന്ത്...

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Save your stories

Sign in