Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

14 തവണ പന്ത് നഷ്ടപ്പെടുത്തി, ഡ്രിബ്ലിംഗും പിഴച്ചു; ഖത്തറിലെ ഹീറോ ഡാളസില്‍ സീറോ; സ്‌പെയിന്‍ എതിരെ നിഴലായി ഒതുങ്ങി കിലിയന്‍ എംബാപ്പെ

14 തവണ പന്ത് നഷ്ടപ്പെടുത്തി, ഡ്രിബ്ലിംഗും പിഴച്ചു; ഖത്തറിലെ ഹീറോ ഡാളസില്‍ സീറോ; സ്‌പെയിന്‍ എതിരെ നിഴലായി ഒതുങ്ങി കിലിയന്‍ എംബാപ്പെ

ലോകകപ്പ് സെമി ഫൈനലിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് സ്പെയിൻ ഫൈനലിൽ പ്രവേശിച്ചു. ഫ്രാൻസിന്റെ തോൽവിയേക്കാൾ ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുന്നത് നായകൻ കിലിയൻ എംബാപ്പെയുടെ ഫോമില്ലായ്മയാണ്. നാല് വർഷം മുമ്പ് ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീനയ്ക്കെതിരെ ഹാട്രിക് ഗോളുകളോടെ മാന്ത്രിക പ്രകടനം പുറത്തെടുത്ത എംബാപ്പെയുടെ നിഴൽ മാത്രമാണ് ഡാളസ് സ്റ്റേഡിയത്തിൽ കാണാൻ കഴിഞ്ഞത്. സ്പാനിഷ് പ്രതിരോധ കോട്ടയ്ക്ക് മുന്നിൽ ഫ്രഞ്ച് നായകന്റെ കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനത്തിനാണ് ആരാധകർ സാക്ഷ്യം വഹിച്ചത്.

മത്സരത്തിൽ ഫ്രഞ്ച് ക്യാമ്പിന്റെ തകർച്ച എത്രത്തോളമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് എംബാപ്പെയുടെ മാച്ച് കണക്കുകൾ. കളിയിലുടനീളം ആകെ 34 ടച്ചുകൾ മാത്രമാണ് എംബാപ്പെക്കുണ്ടായിരുന്നത്. ലക്ഷ്യത്തിലേക്ക് (On Target) ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാൻ ഫ്രഞ്ച് നായകനായില്ല. ആകെ മൂന്ന് ഷോട്ടുകൾ ഉതിർത്തതിൽ ഒന്നുപോലും സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണിനെ പരീക്ഷിക്കാൻ പോന്നതായിരുന്നില്ല. ആറ് തവണ ഡ്രിബ്ലിംഗിന് ശ്രമിച്ചെങ്കിലും ഒരൊറ്റ തവണ മാത്രമാണ് സ്പാനിഷ് ഡിഫൻഡർമാരെ മറികടക്കാൻ കഴിഞ്ഞത്. ഇതിനിടെ 14 തവണയാണ് പന്ത് കാലിൽ നിന്ന് നഷ്ടപ്പെടുത്തിയത്.

എംബാപ്പെ മാത്രമല്ല, ഒസ്മാൻ ഡെംബെലെ, മികേൽ ഒലീസെ, ബ്രാഡ്‌ലി ബാർകോള എന്നിവരടങ്ങിയ ഫ്രാൻസിന്റെ വമ്പൻ ആക്രമണനിരയെ സ്പെയിൻ പൂർണ്ണമായും പൂട്ടിയിട്ടു. ടൂർണമെന്റിൽ ഇതുവരെ 16 ഗോളുകളുമായി തകർപ്പൻ ഫോമിലായിരുന്ന ഫ്രാൻസിന്, ഈ മത്സരത്തിൽ പ്രതീക്ഷിച്ച ഗോളുകളുടെ നിരക്ക് (Expected Goals - xG) വെറും 0.3 മാത്രമായിരുന്നു. മുന്നേറ്റനിരയിൽ ഒലീസെ 20 തവണയും ഡെംബെലെ 17 തവണയും പന്ത് നഷ്ടപ്പെടുത്തി വലിയ പിഴവുകൾ വരുത്തി. കളി കൈവിട്ടതോടെ 86-ാം മിനിറ്റിൽ സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണുമായി ഉണ്ടായ കൂട്ടയിടിക്ക് എംബാപ്പെയ്ക്ക് മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തു.

ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്ക്കെതിരെ 2-0 ന് ജയിച്ച മത്സരത്തിൽ ഈ ലോകകപ്പിലെ തന്റെ എട്ടാം ഗോളും നേടി ടൂർണമെന്റിലെ ടോപ്പ് സ്കോറർ പദവിയിൽ നിൽക്കവെയാണ് എംബാപ്പെയ്ക്കും ഫ്രാൻസിനും ഈ ദയനീയ പതനം നേരിടേണ്ടി വന്നത്. തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ സ്വപ്നം കണ്ടിറങ്ങിയ ഫ്രാൻസിന് ഈ തോൽവി വലിയ ആഘാതമാണ് നൽകിയിരിക്കുന്നത്.

Related articles

See all
Popular News

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; മുഖ്യപരിശീലകൻ മഹേല ജയവർധനെ പടിയിറങ്ങുന്നു

Popular News

പരമ്പര ആർക്ക്? ചിന്നസ്വാമിയിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ജീവന്മരണ പോരാട്ടം

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Save your stories

Sign in