Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മാസപ്പടി കേസ്: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും; അടുത്തയാഴ്ച മൂന്നാം ഘട്ട ചോദ്യം ചെയ്യല്‍, ഇന്നലെ ചോദ്യം ചെയ്തത് 10 മണിക്കൂര്

മാസപ്പടി കേസ്: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും; അടുത്തയാഴ്ച മൂന്നാം ഘട്ട ചോദ്യം ചെയ്യല്‍, ഇന്നലെ ചോദ്യം ചെയ്തത് 10 മണിക്കൂര്

കൊച്ചി: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ വിജയനെ ഇഡി വീണ്ടും വിളിപ്പിക്കും. കേസുമായി ബന്ധപ്പെട്ട മൂന്നാം ഘട്ട ചോദ്യം ചെയ്യല്‍ അടുത്തയാഴ്ച നടക്കും. ഇന്നലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ 10 മണിക്കൂറോളമാണ് വീണയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്.

കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും പിണറായി വിജയനും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതുള്‍പ്പെടെയുള്ള നിര്‍ണ്ണായക വിവരങ്ങളില്‍ ഇന്നലത്തെ ചോദ്യം ചെയ്യലില്‍ ഇഡി വ്യക്തത തേടിയതായാണ് സൂചന. കേസില്‍ എസ്എഫ്‌ഐഒ ശേഖരിച്ച പ്രധാന രേഖകള്‍ കോടതിയില്‍ നിന്ന് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഇഡി വീണ വിജയന് അടിയന്തരമായി ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.

നേരത്തെ ഈ മാസം 29-ാം തീയതി ഹാജരാകാമെന്നാണ് വീണ വിജയന്‍ ഇഡിയെ അറിയിച്ചിരുന്നതെങ്കിലും, അന്വേഷണ സംഘത്തിന്റെ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നിശ്ചയിച്ച തീയതിക്ക് മുന്‍പേ വീണ ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു. അടുത്തയാഴ്ച നടക്കുന്ന അടുത്ത ഘട്ട ചോദ്യം ചെയ്യലില്‍ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാകും ഇഡി പരിശോധന നടത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in