Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗണ്‍മാനെ ഉപയോഗിച്ച് വീണ ജോർജ് കലാപത്തിന് ആഹ്വാനം നല്‍കി; നിയമ നടപടി സ്വീകരിക്കുമെന്ന് മുഹമ്മദ് ഷമ്മാസ്

മന്ത്രിക്കെതിരെ അക്രമമുണ്ടായിട്ടില്ലെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്. പിണറായി ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചനയുടെ ഭാഗമായി തയാറാക്കിയ തിരക്കഥയെന്നും മുഹമ്മദ് ഷമ്മാസ്.

ഗണ്‍മാനെ ഉപയോഗിച്ച് വീണ ജോർജ് കലാപത്തിന് ആഹ്വാനം നല്‍കി; നിയമ നടപടി സ്വീകരിക്കുമെന്ന് മുഹമ്മദ് ഷമ്മാസ്

കോഴിക്കോട്: ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ ഉണ്ടായത് സ്വാഭാവിക പ്രതിഷേധമാണെന്നും മന്ത്രിക്കുനേരെ അക്രമം ഉണ്ടായിട്ടില്ലെന്നും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് സംഭവങ്ങൾ അരങ്ങേറിയതെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഹമ്മദ് ഷമ്മാസ്.

ഗോവിന്ദൻ മാസ്റ്റർ, എ.എൻ. ഷംസീർ എന്നിവർ ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തി മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും വീണ ജോർജ് നന്നായി അഭിനയിച്ചുവെന്നും ഷമ്മാസ് പറഞ്ഞു. സ്വന്തം ഗൺമാനെ ഉപയോഗിച്ച് വീണ ജോർജ് കലാപത്തിന് ആഹ്വാനം നൽകിയെന്നും മുഹമ്മദ് ഷമ്മാസ് കുറ്റപ്പെടുത്തി.

പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ഇതിലും ഗുരുതരമായ വിവരങ്ങൾ പുറത്തുവന്നേക്കാമെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു. റിപ്പോർട്ട് പുറത്തുവന്നതിനുശേഷം വീണ ജോർജിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആവേശത്തുടക്കം; വിളംബര ജാഥയോടെ കോഴിക്കോട് ബീച്ചിൽ മീഡി...

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ ഏറ്റവും വലിയ യൂദാസ്, നമ്പര്‍ വണ്‍ ക്രിമിനല്‍'; ജനാധിപത്യത്തിന് വേണ്ടി...

Save your stories

Sign in