Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഗ്യാനേഷ് കുമാര്‍ ഏറ്റവും വലിയ യൂദാസ്, നമ്പര്‍ വണ്‍ ക്രിമിനല്‍'; ജനാധിപത്യത്തിന് വേണ്ടി കോണ്‍ഗ്രസ് തെരുവില്‍ തന്നെ നില്‍ക്കുമെന്ന് കെ.സി വേണുഗോപാൽ

'ഗ്യാനേഷ് കുമാര്‍ ഏറ്റവും വലിയ യൂദാസ്, 
നമ്പര്‍ വണ്‍ ക്രിമിനല്‍'; ജനാധിപത്യത്തിന് വേണ്ടി കോണ്‍ഗ്രസ് തെരുവില്‍ തന്നെ നില്‍ക്കുമെന്ന് കെ.സി വേണുഗോപാൽ

കോഴിക്കോട്: തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാര്‍ ഏറ്റവും വലിയ യൂദാസാണെന്നും നമ്പർ വൺ ക്രിമിനലാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാസഖ്യം ഒറ്റക്കെട്ടായി പോരാട്ടം നടത്തും. രാജ്യം വിറ്റുതുലയ്ക്കാനുള്ള മൊത്തം കരാർ ഏറ്റെടുത്തിരിക്കുന്ന ആളായി മാറിയിരിക്കുകയാണ് അയാളെന്നും കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഏറ്റവും വലിയ ഭീകരമായ വോട്ട് തട്ടിപ്പാണ് നടന്നത്. രാജ്യത്ത് ജനാധിപത്യം തന്നെ അപകടത്തിലാകുന്ന ഇത്തരം ഗൗരവകരമായ വിഷയങ്ങളാണ് 24 മണിക്കൂറും ചർച്ച ചെയ്യപ്പെടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ കേന്ദ്ര സർക്കാർ നിയമവിരുദ്ധമായ ഭരണകൂടമാണ്. 2014 മുതൽ വോട്ട് ചോർച്ച നടത്തിയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്നത്. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ച് ജനാധിപത്യത്തെ കൊള്ളയടിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്നും കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.

രാജ്യത്തെ പൗരന്മാരുടെ വോട്ടർ പട്ടികയിൽ ആരെ ഉൾപ്പെടുത്താനും ആരെ തള്ളിക്കളയാനുമുള്ള നേരിട്ടുള്ള ആക്സസ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് മാത്രം നൽകിയിരിക്കുകയാണ്. ഇത്തരം ക്രമക്കേടുകൾ നടക്കുമ്പോൾ പിന്നെന്തിനാണ് ഇവിടെ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നതെന്നും ഇതിനെതിരെ രാജ്യത്തെ ജനങ്ങൾ തെരുവിലിറങ്ങി പ്രക്ഷോഭം ഉയർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


Related articles

See all
Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ജയിപ്പിച്ച് വിട്ട ജനങ്ങളാണ് എന്റെ സ്പോൺസർ, കായിക താരങ്ങളെ ചേര്‍ത്തു പിടിക്കും'; ജി.വി. രാ...

Popular News

സംസ്ഥാനത്ത് വിദ്യാലയ നേതൃത്വത്തിൽ ആദ്യമായി ‘ചിറക് പ്രിവിലേജ് കാർഡ്’; ഇ.എം.ഇ.എ.യുടെ പദ്ധതിക...

Save your stories

Sign in