Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്; സമരവീര്യത്തിന് മുന്നിൽ ഏകാധിപതികൾക്ക് മുട്ടുമടക്കേണ്ടി വന്നു": മുഖ്യമന്ത്രി വി.ഡി. സതീശൻ

"ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്; സമരവീര്യത്തിന് മുന്നിൽ ഏകാധിപതികൾക്ക് മുട്ടുമടക്കേണ്ടി വന്നു": മുഖ്യമന്ത്രി വി.ഡി. സതീശൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി അനിവാര്യമായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പിടിച്ചുനിൽക്കാൻ മറ്റ് വഴികളൊന്നുമില്ലെന്ന നിലയിലെത്തിയപ്പോഴാണ് വൈകിയ വേളയിലെങ്കിലും ഈ രാജി ഉണ്ടായിട്ടുള്ളതെന്നും, പോരാട്ടവും ആത്മധൈര്യവും ഉയർത്തിപ്പിടിച്ച ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ദിവസം വിദ്യാർത്ഥികളെ തെരുവിലിട്ട് തല്ലിയൊതുക്കാൻ ശ്രമിച്ച ശേഷമുളള ധർമ്മേന്ദ്ര പ്രധാന്റെ രാജിയെ സ്വാഗതം ചെയ്യുന്നതായും വി.ഡി. സതീശൻ വ്യക്തമാക്കി.

ഇത് രാജ്യത്തെ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ചരിത്രപരമായ പോരാട്ടത്തിന്റെ വിജയമാണ്. അവരുടെ പോരാട്ടത്തിന് ഉറച്ച പിന്തുണ നൽകി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും ഒപ്പം നിലയുറപ്പിച്ചു. ഗുരുതരമായ ആരോപണങ്ങളും ആക്ഷേപങ്ങളും ഉയർന്നുവന്നപ്പോഴും ധർമ്മേന്ദ്ര പ്രധാനെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രിയും ബിജെപിയും ശ്രമിച്ചത്. എന്നാൽ ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ഒടുവിൽ ധർമ്മേന്ദ്ര പ്രധാന് നാണംകെട്ട് പടിയിറങ്ങേണ്ടി വന്നു.

സമരവീര്യത്തിന് മുന്നിൽ ഏകാധിപതികൾക്ക് മുട്ടുമടക്കേണ്ടി വന്നു എന്നതിന് തെളിവാണ് ഈ രാജി. അടിച്ചമർത്താൻ ശ്രമിച്ചവരും, മനപൂർവം പ്രകോപനമുണ്ടാക്കി സമരവീര്യം കെടുത്താൻ നോക്കിയവരും, പ്രതിപക്ഷ നേതാവിനെ തെരുവിൽ വലിച്ചിഴച്ചവരും, എംപിമാരെ ക്രൂരമായി കയ്യേറ്റം ചെയ്തവരുമെല്ലാം ഇപ്പോൾ തലതാഴ്ത്തി നിൽക്കുകയാണ്. ഇനി മുന്നോട്ട് നീറ്റ് (NEET) പോലുള്ള പരീക്ഷകൾ കുറ്റമറ്റ രീതിയിൽ നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും, വിദ്യാർത്ഥികളുടെ ഭാവിയും ജീവനും വെച്ചുള്ള ചൂതാട്ടത്തിന് ഇനിയെങ്കിലും കൂട്ട നിൽക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in