Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'അവസാന ആശ്രയമായി എത്തുന്നവര്‍ക്ക് മുന്നില്‍ ഉമ്മന്‍ ചാണ്ടിയാകുക എന്നത് കാലത്തിന്റെ ആവശ്യം'; ഓര്‍മ്മകള്‍ പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്

'അവസാന ആശ്രയമായി എത്തുന്നവര്‍ക്ക് മുന്നില്‍ ഉമ്മന്‍ ചാണ്ടിയാകുക എന്നത് കാലത്തിന്റെ ആവശ്യം'; ഓര്‍മ്മകള്‍ പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്

തിരുവനന്തപുരം: ജനനായകന്‍ ഉമ്മന്‍ ചാണ്ടി വിടവാങ്ങിയിട്ട് മൂന്ന് വര്‍ഷം തികയുന്ന വേളയില്‍, അദ്ദേഹത്തിന്റെ ജനകീയ മുഖത്തെയും ഭരണശൈലിയെയും അനുസ്മരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമാകുന്നു. പൊതുപ്രവര്‍ത്തനത്തില്‍ സാധാരണക്കാരെ ചേര്‍ത്തുപിടിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഉമ്മന്‍ ചാണ്ടി ഓരോരുത്തരെയും പഠിപ്പിച്ചതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം: 

ഉമ്മന്‍ ചാണ്ടിയെന്ന ജനനായകന്‍ യാത്രയായിട്ട് മൂന്ന് വര്‍ഷം. ആള്‍ക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മന്‍ ചാണ്ടി, അതേ ആള്‍ക്കൂട്ടത്തെ കണ്ണീരണിയിച്ച് മടങ്ങി. മൂന്ന് വര്‍ഷം മുന്‍പ്  പുതുപ്പള്ളി ഹൗസില്‍ നിന്ന് ദര്‍ബാര്‍ ഹാളും ഇന്ദിരാഭവനും കടന്ന്  ഉമ്മന്‍ ചാണ്ടി സാര്‍ തിരുവനന്തപുരത്ത് നിന്നും പുതുപ്പള്ളിയിലേക്ക് മടങ്ങി. ജനലക്ഷങ്ങളുടെ സങ്കടക്കടല്‍ പിന്നിട്ട് ഞാനും സഹപ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹത്തെ അനുഗമിച്ചു. 
ഏത് പ്രതിസന്ധിയിലും ഉമ്മന്‍ ചാണ്ടി എന്നൊരാള്‍ ഫോണിന്റെ അല്ലെങ്കില്‍ ഒരു നിവേദനത്തിന്റെ മറുതലയ്ക്കല്‍ ഉണ്ടെന്നത് ലോകത്ത് ആകമാനമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു. ഉമ്മന്‍ ചാണ്ടിയാകുക എന്നത് ആര്‍ക്കും സാധിക്കില്ല. പക്ഷെ സാധാരണക്കാരെ ചേര്‍ത്ത് പിടിക്കുകയെന്നത് ഓരോ പൊതുപ്രവര്ത്തകന്റെയും ചുമതലയാണെന്നാണ് ഉമ്മന്‍ ചാണ്ടി സാര്‍ നമ്മളെ പഠിപ്പിച്ചത്. 
ഉമ്മന്‍ ചാണ്ടി ഇരുന്ന അതേ കസരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത്. അവസാന ആശ്രയമായി തേടിയെത്തുന്നവര്‍ക്ക് മുന്നില്‍ അവരുടെ ഉമ്മന്‍ ചാണ്ടിയാകുകയെന്നത് കാലം ആവശ്യപ്പെടുന്നതാണ്. ഓര്‍മ്മകള്‍ക്ക്
മുന്നില്‍ പ്രണാമം.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും അഴിമതി...

Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Save your stories

Sign in