Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"ജാതി അനാചാരങ്ങൾക്കെതിരെ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണം"; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരായ ജാതീയ വിവേചനം അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

"ജാതി അനാചാരങ്ങൾക്കെതിരെ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണം"; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരായ ജാതീയ വിവേചനം അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: എ.ഐ.സി.സി പ്രസിഡന്റും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ ബി.ജെ.പി പ്രവർത്തകർ 'ഹോമം' നടത്തി ശുദ്ധീകരണം നടത്തിയത് അങ്ങേയറ്റം പ്രതിഷേധാർഹവും ലജ്ജാകരവുമാണെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന ഈ സംഭവം ജനാധിപത്യ മൂല്യങ്ങളുടെയും ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിന്റെയും പരസ്യമായ ലംഘനമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

ദളിത് വിഭാഗത്തിൽപ്പെട്ട ആളായതുകൊണ്ടാണ് താൻ സംസാരിച്ച വേദി ശുദ്ധീകരിച്ചതെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ ജയിലിലടയ്ക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടിരുന്നു. ദളിത് സമൂഹത്തിന്റെ ത്യാഗവും പോരാട്ടവുമാണ് രാജ്യത്തെയും ജനാധിപത്യത്തെയും കെട്ടിപ്പടുത്തതെന്നും, ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കുന്ന ബി.ജെ.പിക്കും സംഘപരിവാറിനും അവരുടെ സംഭാവനകളെ തുടച്ചുനീക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കുറ്റവാളികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും ജാതി അനാചാരങ്ങൾക്കെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in