Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓസ്‌ട്രേലിയയെ തകര്‍ത്ത് യുഎസ്എ; രണ്ട് ഗോളുകളുടെ തകര്‍പ്പന്‍ ജയം; നോക്കൗട്ടില്

ഓസ്‌ട്രേലിയയെ തകര്‍ത്ത് യുഎസ്എ; രണ്ട് ഗോളുകളുടെ തകര്‍പ്പന്‍ ജയം; നോക്കൗട്ടില്

ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഡിയില്‍ ആതിഥേയരായ യുഎസ്എയ്ക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഓസ്‌ട്രേലിയയെയാണ് യുഎസ്എ പരാജയപ്പെടുത്തിയത്. കളിയുടെ തുടക്കം മുതല്‍ തന്നെ യുഎസ്എയുടെ ആധിപത്യമാണ് മൈതാനത്ത് ദൃശ്യമായത്.

മത്സരത്തിന്റെ 11ാം മിനിറ്റില്‍ തന്നെ യുഎസ്എ മുന്നിലെത്തി. യുഎസ് താരം ഫൊലാരിന്‍ ബലോഗണ്‍ ഇടതു വിങ്ങിലൂടെ നടത്തിയ മിന്നല്‍ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. ബലോഗണെ തടയാന്‍ ശ്രമിച്ച ഓസീസ് ഡിഫന്‍ഡര്‍ കാമറൂണ്‍ ബോര്‍ജസിന്റെ കാലില്‍ തട്ടി പന്ത് സ്വന്തം വലയിലേക്ക് കയറുകയായിരുന്നു. ഈ സെല്‍ഫ് ഗോളിലൂടെ യുഎസ്എ 10 ന് മുന്നിലെത്തി.

ആദ്യ ഗോളിന് ശേഷവും ആക്രമണം അഴിച്ചുവിട്ട യുഎസ്എയെ തടയാന്‍ ഓസീസ് പ്രതിരോധം കടുത്ത പോരാട്ടം നടത്തി. ഇതിനിടെ ഓസീസ് ഡിഫന്‍ഡര്‍മാരായ ജോര്‍ദാന്‍ ബോസും അലെസ്സാന്‍ഡ്രോ സിര്‍ക്കാറ്റിയും യെല്ലോ കാര്‍ഡ് കാണുകയും ചെയ്തു. എന്നാല്‍ 43ാം മിനിറ്റില്‍ യുഎസ്എ തങ്ങളുടെ രണ്ടാം ഗോളും സ്വന്തമാക്കി. അന്റോണീ റോബിന്‍സന്‍ എടുത്ത കിക്ക് സെര്‍ജിനോ ഡസ്റ്റിലൂടെ ഗോള്‍ പോസ്റ്റിനു മുന്നിലുണ്ടായിരുന്ന അലക്‌സ് ഫ്രീമാനിലേക്ക് എത്തി. ഫ്രീമാന്‍ മനോഹരമായ ഒരു ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു.

ലൈന്‍ റഫറി ആദ്യം ഓഫ് സൈഡ് വിളിച്ചെങ്കിലും, പിന്നീട് നടത്തിയ 'വാര്‍' (ഢഅഞ) പരിശോധനയില്‍ റഫറിയുടെ തീരുമാനം തിരുത്തുകയും യുഎസ്എയ്ക്ക് ഗോള്‍ അനുവദിക്കുകയുമായിരുന്നു. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ ഓസ്‌ട്രേലിയ കിണഞ്ഞു ശ്രമിച്ചെങ്കിലും യുഎസിന്റെ ശക്തമായ പ്രതിരോധ കോട്ട ഭേദിക്കാന്‍ അവര്‍ക്കായില്ല. ഒടുവില്‍ എതിരില്ലാത്ത രണ്ട് ഗോളുകളുടെ ആധികാരിക വിജയവുമായി യുഎസ്എ കളം വിട്ടു.

Related articles

See all
Popular News

പരമ്പര ആർക്ക്? ചിന്നസ്വാമിയിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ജീവന്മരണ പോരാട്ടം

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

തകർച്ചയിൽ നിന്ന് തകർപ്പൻ തിരിച്ചുവരവ്: സ്മൃതി മന്ദാനയുടെ ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ ഇന്ത്...

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Save your stories

Sign in