Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആദ്യമായി കടല്‍ ഡ്രോണുകള്‍ പ്രയോഗിച്ച് യുഎസ്; ഇറാന്‍ കപ്പല്‍ശാല തകര്‍ത്തു; ഉപയോഗിച്ചത് 3 'കോര്‍സെയര്‍' ഡ്രോണുകൾ

ആദ്യമായി കടല്‍ ഡ്രോണുകള്‍ പ്രയോഗിച്ച് യുഎസ്; ഇറാന്‍ കപ്പല്‍ശാല തകര്‍ത്തു; ഉപയോഗിച്ചത് 3 'കോര്‍സെയര്‍' ഡ്രോണുകൾ

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചുകൊണ്ട് ഇറാന്റെ നിര്‍ണ്ണായക സൈനിക കേന്ദ്രത്തിന് നേരെ അമേരിക്കയുടെ കനത്ത ആക്രമണം. ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തുള്ള അന്തര്‍വാഹിനി, കപ്പല്‍ പരിപാലന കേന്ദ്രമാണ് യുഎസ് സൈന്യം ഡ്രോണ്‍ ആക്രമണത്തിലൂടെ തകര്‍ത്തത്. ലക്ഷ്യസ്ഥാനത്ത് ചെന്ന് സ്‌ഫോടനം നടത്തുന്ന മൂന്ന് 'കോര്‍സെയര്‍' കടല്‍ ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ചരിത്രത്തിലാദ്യമായാണ് കടല്‍പ്പരപ്പിലൂടെ സഞ്ചരിക്കുന്ന ഇത്തരം അത്യാധുനിക ആളില്ലാ സ്‌ഫോടക വാഹനങ്ങള്‍ അമേരിക്ക യുദ്ധരംഗത്ത് പ്രയോഗിക്കുന്നതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു.

കപ്പല്‍ശാലാ ആക്രമണത്തിന് തൊട്ടുപിന്നാലെ ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയും നിയന്ത്രണവും അമേരിക്ക ഏറ്റെടുക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇനി മുതല്‍ അമേരിക്ക 'ഹോര്‍മുസ് കടലിടുക്കിന്റെ സംരക്ഷകന്‍' എന്നറിയപ്പെടുമെന്ന് അവകാശപ്പെട്ട ട്രംപ്, ഈ മേഖലയിലൂടെ കടന്നുപോകുന്ന മുഴുവന്‍ ചരക്ക് കപ്പലുകളില്‍ നിന്നും സുരക്ഷാ ചാര്‍ജായി 20 ശതമാനം തുക ഈടാക്കുമെന്നും വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് അടച്ചുവെന്ന ഇറാന്റെ പ്രഖ്യാപനത്തെ തള്ളിയ ട്രംപ്, ഇറാന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഹോര്‍മുസ് പാത തുറന്നുതന്നെ കിടക്കുമെന്നും കൂട്ടിച്ചേര്‍ത്തു. വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാനാണ് യുഎസിന്റെ ഈ ശക്തമായ ഇടപെടല്‍.

അതേസമയം, മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാനും ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ട്. ഖത്തര്‍, ബഹ്‌റൈന്‍, ജോര്‍ദാന്‍, ഒമാന്‍ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 14 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും നാനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇരുവിഭാഗവും ആക്രമണം കടുപ്പിച്ചതോടെ പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങള്‍ പൂര്‍ണ്ണമായും പ്രതിസന്ധിയിലായിരിക്കുകയാണ്.

Related articles

See all
Popular News

ഇന്ത്യയ്ക്ക് കനത്ത ആശ്വാസം; റഷ്യക്കും ഇറാനുമെതിരായ ഉപരോധങ്ങളിലും തീരുവകളിലും ഇളവുമായി ട്രം...

Popular News

ചുമതലയേറ്റു അഞ്ചാം നാൾ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പടിയിറങ്ങി; ചരിത്രത്തിലെ ഏറ്റവും കുറഞ്...

Popular News

അമേരിക്കന്‍ എലിമെന്ററി സ്‌കൂളില്‍ വെടിവയ്പ്പ്: നാല് പേര്‍ കൊല്ലപ്പെട്ടു; പതിനാറുകാരനായ അക്...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Save your stories

Sign in