Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയില്‍; ഇറാനില്‍ അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം

പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയില്‍; ഇറാനില്‍ അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ വീണ്ടും കടുത്ത യുദ്ധഭീതി. ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് ശക്തമായ വ്യോമാക്രമണം നടത്തി. ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും സൈനിക താവളങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അമേരിക്ക വ്യക്തമാക്കി. സിരിക്, ഖേഷം ദ്വീപുകളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാന്‍ മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

ഹോര്‍മുസ് കടലിടുക്കില്‍ പാനമയുടെ വാണിജ്യ കപ്പലിന് നേരെ ഇറാന്‍ കഴിഞ്ഞ ദിവസം രണ്ടാമതും ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ ഈ തിരിച്ചടി. പശ്ചിമേഷ്യന്‍ സമാധാനത്തിനായുള്ള താല്‍ക്കാലിക ധാരണകള്‍ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണിത്.

അതേസമയം, ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. അമേരിക്കന്‍ സൈന്യം ഒരു കാര്യം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചാല്‍ പിന്നീട് ഇറാന്‍ എന്ന രാജ്യം തന്നെ ഭൂപടത്തില്‍ ബാക്കിയുണ്ടാകില്ലെന്നായിരുന്നു ട്രംപിന്റെ ഭീഷണി. എന്നാല്‍, ഈ കടുത്ത ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടയിലും തിങ്കളാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള തുടര്‍ചര്‍ച്ചകള്‍ നടക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അമേരിക്കന്‍ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ മേഖലയില്‍ ഇറാന്റെ ഭാഗത്തുനിന്നും തിരിച്ചടിയുണ്ടായി. ബഹ്റൈന് നേരെ ഇറാന്‍ കനത്ത ആക്രമണ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ കുവൈത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണവുമുണ്ടായി. ഇതോടെ പശ്ചിമേഷ്യന്‍ മേഖല വീണ്ടും കടുത്ത അശാന്തിയിലേക്ക് നീങ്ങുകയാണ്.

Related articles

See all
Popular News

ഇന്ത്യയ്ക്ക് കനത്ത ആശ്വാസം; റഷ്യക്കും ഇറാനുമെതിരായ ഉപരോധങ്ങളിലും തീരുവകളിലും ഇളവുമായി ട്രം...

Popular News

ചുമതലയേറ്റു അഞ്ചാം നാൾ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പടിയിറങ്ങി; ചരിത്രത്തിലെ ഏറ്റവും കുറഞ്...

Popular News

അമേരിക്കന്‍ എലിമെന്ററി സ്‌കൂളില്‍ വെടിവയ്പ്പ്: നാല് പേര്‍ കൊല്ലപ്പെട്ടു; പതിനാറുകാരനായ അക്...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Save your stories

Sign in