Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആശാവർക്കർമാരെ ഹൃദയത്തോട് ചേർത്ത പുതിയ യുഡിഎഫ് മന്ത്രിസഭ; യുഡിഎഫിന്റെ ആദ്യ കാബിനറ്റ് തീരുമാനത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് ആശാവർക്കർമാർ

ആശാവർക്കർമാരെ ഹൃദയത്തോട് ചേർത്ത പുതിയ യുഡിഎഫ് മന്ത്രിസഭ; യുഡിഎഫിന്റെ ആദ്യ കാബിനറ്റ് തീരുമാനത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് ആശാവർക്കർമാർ

പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ആദ്യ കാബിനറ്റ് യോഗത്തിൽ തന്നെ ആശാവർക്കർമാരുടെ ദീർഘകാലത്തെ അവകാശങ്ങൾ പരിഗണിച്ചതിൽ ആഹ്ലാദവുമായി ആശാപ്രവർത്തകർ തെരുവിലിറങ്ങി. ആശാവർക്കർമാരുടെ പ്രതിമാസ ഓണറേറിയം 3000 രൂപയായിട്ടാണ് യുഡിഎഫ് സർക്കാർ വർദ്ധിപ്പിച്ചത്. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്കായി ദിനരാത്രങ്ങൾ നീണ്ടുനിന്ന ആശമാരുടെ സമരങ്ങൾക്ക് നേരെ മുൻ സർക്കാർ പൂർണ്ണമായി കണ്ണടച്ചിരുന്ന പശ്ചാത്തലത്തിലാണ് പുതിയ സർക്കാരിന്റെ ഈ ജനപ്രിയ പ്രഖ്യാപനം.

തങ്ങളുടെ ആനുകൂല്യങ്ങൾക്കായി നിരവധി പരാതികളും ശക്തമായ സമരങ്ങളുമായി ആശാവർക്കർമാർ മാസങ്ങളോളം സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയിട്ടും മുൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ അനുകൂല നടപടിയും ഉണ്ടായിരുന്നില്ല. എന്നാൽ യുഡിഎഫ് അധികാരത്തിൽ കയറി ആദ്യ മണിക്കൂറുകളിൽ തന്നെ ഈ വിഷയത്തിന് ശാശ്വതമായ പരിഹാരം കാണുകയായിരുന്നു. പ്രകടനപത്രികയിലെ വാഗ്ദാനം ആദ്യ കാബിനറ്റിൽ തന്നെ പാലിക്കപ്പെട്ടതിന്റെ ആവേശത്തിലാണ് പ്രവർത്തകർ.

ആശാവർക്കർമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച ആഹ്ലാദ പ്രകടനങ്ങളിൽ പ്രമുഖ രാഷ്ട്രീയ-സാംസ്കാരിക നേതാക്കളും പങ്കെടുത്തു. കൊടിക്കുന്നിൽ സുരേഷ് എംപി, എൻ.കെ. പ്രേമചന്ദ്രൻ എംപി, ചലച്ചിത്രതാരം പ്രേംകുമാർ തുടങ്ങിയ പ്രമുഖർ ആശാവർക്കർമാരുടെ ആഹ്ലാദ പ്രകടനങ്ങളിൽ നേരിട്ടെത്തി അഭിവാദ്യങ്ങൾ അർപ്പിച്ചു.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in