Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ബി.ജെ.പി രഥയാത്രക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്; ചാണകവെള്ളം തളിച്ച് പ്രവര്‍ത്തകര്‍; റാലിക്കെതിരെ പ്രതിഷേധം

ബി.ജെ.പി രഥയാത്രക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്; ചാണകവെള്ളം തളിച്ച് പ്രവര്‍ത്തകര്‍; റാലിക്കെതിരെ പ്രതിഷേധം
ബി.ജെ.പിയുടെ രഥയാത്ര കടന്നുപോയ സ്ഥലങ്ങളിൽ ചാണകവെള്ളവും ഗംഗാജലവും തളിച്ച് ശുദ്ധീകരിച്ച് ബംഗാളിലെ കുച്ച് ബെഹാര്‍ ജില്ലയിലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. ബി.ജെ.പി പടര്‍ത്തുന്ന  വെറുപ്പിന്‍റെ വർഗീയതയെയാണ് ശുദ്ധീകരിച്ചതെന്ന് പ്രവർത്തകർ പറഞ്ഞു. ഭഗവാൻ കൃഷ്ണന്‍റെ മണ്ണാണിതെന്നും ഭഗവാന്‍റേതല്ലാത്ത മറ്റൊരു തേരും ഇങ്ങോട്ട് വരേണ്ടതില്ലെന്നും പ്രവർത്തകർ വ്യക്തമാക്കി. ബി.ജെ.പി നടത്തുന്നത് രാവൺ യാത്രയാണെന്നും ബി.ജെ.പിയുടെ തേരുകൾ കടന്നുപോകുന്ന ഇടങ്ങളെല്ലാം ശുചീകരിക്കണമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആഹ്വാനം ചെയ്തിരുന്നു. പഞ്ചനക്ഷത്ര രഥയാത്രയാണ് ബി.ജെ.പിയുടേതെന്നും മമത പരിഹസിച്ചു. മൂന്ന് ദിവസങ്ങളിലായി നടത്തുന്ന രഥയാത്രകളെല്ലാം ചേർന്ന് കൊൽക്കത്തയിൽ മഹാറാലിയായി ഒത്തുചേരാനാണ് ബി.ജെ.പിയുടെ നീക്കം. എന്നാല്‍ ബി.ജെ.പിയുടെ റാലിക്ക് നേരത്തെ കൊൽക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. റാലിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനായി ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ ഉദ്യോഗസ്ഥരെയും പോലീസ് മേധാവിയെയും കോടതി ചുമതലപ്പെടുത്തി. https://twitter.com/ANI/status/1071610895711662080

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in