Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തൃശൂരില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

തൃശൂരില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി മരിച്ചു. കോട്ടയം സ്വദേശിനി സ്‌നേഹ പൗലോസ് ആണ് മരിച്ചത്.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ താഴെ പെണ്‍കുട്ടിയെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തിന്റെ പതിനാലാം നിലയ്ക്ക് മുകളില്‍ നിന്നാണ് വിദ്യാര്‍ത്ഥിനി താഴേക്ക് വീണതെന്നാണ് പ്രാഥമിക വിവരം. ലിഫ്റ്റിന് സമീപം മുകളിലായി സ്‌നേഹയുടെ കണ്ണടയും മൊബൈല്‍ ഫോണും ചെരുപ്പും കണ്ടെത്തിയിട്ടുണ്ട്.

പരിസരത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് കുട്ടി താഴെ വീണുകിടക്കുന്നത് ആദ്യം കണ്ടത്. ഉടന്‍ തന്നെ ഇവര്‍ സെക്യൂരിറ്റി ജീവനക്കാരെ വിവരമറിയിക്കുകയും തുടര്‍ന്ന് കാഷ്വാലിറ്റിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in