Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരള നിയമസഭയ്ക്ക് പുതിയ അമരക്കാരൻ; 25-ാം സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

കേരള നിയമസഭയ്ക്ക് പുതിയ അമരക്കാരൻ; 25-ാം സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: കേരള നിയമസഭയുടെ 25-ാമത് സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. ശക്തമായ മത്സരത്തിനൊടുവിൽ 101 വോട്ടുകൾ നേടിയാണ് മുൻ ആഭ്യന്തര മന്ത്രി കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ പദവിയിലെത്തുന്നത്.

നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ മന്ത്രി എ.സി. മൊയ്തീന് 35 വോട്ടുകൾ മാത്രമാണ് നേടാനായത്. ഭരണ-പ്രതിപക്ഷ ഭേദമന്യേ നടന്ന വോട്ടെടുപ്പിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കുകയായിരുന്നു.

കേരള നിയമസഭാ ചരിത്രത്തിൽ ആദ്യമായി സ്പീക്കർ തിരഞ്ഞെടുപ്പിൽ ബിജെപി മത്സരിച്ചു എന്ന പ്രത്യേകതയും ഇത്തവണയുണ്ടായി. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ബി.ബി. ഗോപകുമാറിന് 3 വോട്ടുകളാണ് ലഭിച്ചത്. മുൻപ് സ്പീക്കർ തിരഞ്ഞെടുപ്പുകളിൽ ബിജെപി മത്സരിക്കാതിരുന്ന പാരമ്പര്യത്തിനാണ് ഇതോടെ മാറ്റമുണ്ടായിരിക്കുന്നത്.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in