Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

റഷ്യൻ ടെന്നീസ് താരം മരിയ ഷറപ്പോവ വിരമിച്ചു

റഷ്യൻ ടെന്നീസ് താരം മരിയ ഷറപ്പോവ വിരമിച്ചു
റഷ്യൻ ടെന്നീസ് താരം മരിയ ഷറപ്പോവ വിരമിച്ചു. മുൻ ലോക ഒന്നാം നമ്പർ താരമായിരുന്ന ഷറപ്പോവ വിരമിക്കുമ്പോൾ 373ാം റാങ്കിലായിരുന്നു. ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ ഓപണിന്റെ ആദ്യ റൗണ്ടിൽ തന്നെ ഷറപ്പോവ തോറ്റ് പുറത്തായിരുന്നു. തോളിനേറ്റ പരുക്കിന്റെ പ്രശ്നങ്ങളും വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് കാരണമായി. 32കാരിയായ ഷറപ്പോവയുടെ അഞ്ച് തവണ ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ് ഉതള്ളത്. 2014ൽ ഫ്രഞ്ച് ഓപ്പൺ വിജയിച്ചതാണ് അവസാനമായി നേടിയ ഗ്രാൻഡ് സ്ലാം കിരീടം. വികാര നിർഭരമായ ഒരു കുറിപ്പോടെയാണ് താരം വിരമിക്കുന്ന കാര്യം വ്യക്തമാക്കിയത്. 2004ൽ തന്‍റെ 17-ആം വയസിൽ അന്ന് ലോക ഒന്നാം നമ്പർ താരമായിരുന്ന സെറീന വില്ല്യംസിനെ അട്ടിമറിച്ച് വിംബിൾഡൺ കിരീടം നേടിയാണ് ഷറപ്പോവ വാർത്തകളിൽ നിറഞ്ഞത്. 2005ൽ ലോക റാങ്കിങിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. രണ്ട് ഫ്രഞ്ച് ഓപൺ, ഓരോ തവണ വിംബിൾഡൺ, ഓസ്ട്രേലിയൻ ഓപൺ, യുഎസ് ഓപൺ കിരീടങ്ങൾ നേടി കരിയർ സ്ലാം തികയ്ക്കാനും ഷറപ്പോവയ്ക്ക് സാധിച്ചു. 2016ൽ ഉത്തേജക മരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ട് രണ്ട് വർഷത്തെ വിലക്ക് നേരിടേണ്ടി വന്നത് ഷറപ്പോവയുടെ കരിയറിനെ ശരിക്കും ബാധിച്ചു. 15 മാസമായി വിലക്ക് ഇളവ് ചെയ്ത് നൽകിയെങ്കിലും തിരിച്ചു വരവിൽ കാര്യമായി നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ റഷ്യൻ താരത്തിന് സാധിച്ചിരുന്നില്ല.

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Save your stories

Sign in