Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Mathew C R | മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ മാത്യു സി.ആറിന് ജയ്ഹിന്ദ് ടിവി കുടുംബാംഗങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

Mathew C R | മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ മാത്യു സി.ആറിന് ജയ്ഹിന്ദ് ടിവി കുടുംബാംഗങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി
അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജയ്ഹിന്ദ് ടിവി ന്യൂസ് ഇന്‍ചാര്‍ജുമായ മാത്യൂ സി.ആറിന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യഞ്ജലി. ജയ്ഹിന്ദ് ടിവിയുടെ തിരുവനന്തപുരത്തെ കോര്‍പ്പറേറ്റ് ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ജയ്ഹിന്ദ് കുടുംബാംഗങ്ങളും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ ഒട്ടറെ പ്രമുഖരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ന കഴിഞ്ഞ ദിവസം അന്തരിച്ച മാത്യൂ സി.ആറിന്റെ ഭൗതിക ശരീരം ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് പി എം ജി ജംഗ്ഷനിലെ ജയ്ഹിന്ദ് ടിവി കോര്‍പ്പറേറ്റ് ഓഫീസിലേക്ക് കൊണ്ടുവന്നത്.മാത്യു സിആറിന്റെ കര്‍മ്മ മണ്ഡലമായ ജയ് ഹിന്ദ് ടിവിയിലേക്ക് കൊണ്ടുവന്ന ഭൗതികശരീരം സഹപ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി. മുന്‍ കെപിസിസി അധ്യക്ഷന്മാരായ വി എം സുധീരനും കെ മുരളീധരനും മുന്‍മന്ത്രി വിഎസ് ശിവകുമാറും മുന്‍ എം പി എന്‍ പിതാംബരകുറുപ്പും ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ ഒട്ടനവധി പ്രമുഖര്‍ ജയ് ഹിന്ദ് ടിവി ഓഫീസില്‍എത്തി മാത്യുവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മാത്യുവിന്റെ കര്‍മ്മനിരതമായ മാധ്യമപ്രവര്‍ത്തനത്തെ ഇവര്‍ അനുസ്മരിച്ചു. ജയ്ഹിന്ദ് ടിവിക്ക് വേണ്ടി മാനേജിങ് ഡയറക്ടര്‍ ഡോ.ബി എസ്സ് ഷിജു പുഷ്പചക്രമര്‍പ്പിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട കര്‍മ്മനിരതമായ മാധ്യമ പ്രവര്‍ത്തനത്തിനിടയില്‍ അകാലത്തില്‍ പൊലിഞ്ഞ പ്രിയ സഹപ്രവര്‍ത്തകന് വികാരവായ്‌പോടെ ജയ്ഹിന്ദ് കുടുംബാംഗങ്ങള്‍ വിട പറഞ്ഞു. രണ്ടു ദിവസം മുമ്പു പോലും ന്യൂസ് ഡെസ്‌ക്കില്‍ ഉണ്ടായിരുന്ന മാത്യുവിന്റ വിയോഗം ഇനിയും വിശ്വസിക്കാനാവാത്ത നിലയിലാണ് സഹപ്രവര്‍ത്തകര്‍.

Related articles

See all
Popular News

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേ...

Popular News

കിഫ്ബി കടമെടുപ്പ്: ഉയർന്ന പലിശബാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കിഫ്ബിക്ക് അധിക ഗാര...

Popular News

'രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇതാണ് കുഴപ്പം'; ഗണ്‍മാന്റെ മൊഴിമാറ്റത്ത...

Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Save your stories

Sign in