Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഹർജി അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഹർജി അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളിലെ സുതാര്യത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീം കോടതി അടുത്ത ആഴ്ച വാദം കേൾക്കും. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ വികാസ് സിങ് വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങൾ ഭൂരിപക്ഷാഭിപ്രായത്തെ മാനിച്ചുകൊണ്ടുള്ളതായിരിക്കണം എന്നാണ് ചട്ടമെങ്കിലും, നിലവിലെ കമ്മീഷന്റെ പ്രവർത്തനരീതിയിൽ അത് പാലിക്കപ്പെടുന്നുണ്ടോ എന്ന് സംശയമുണ്ടെന്ന് വികാസ് സിങ് കോടതിയിൽ വാദിച്ചു. വോട്ടർ പട്ടിക പുതുക്കൽ, പേരുകൾ ചേർക്കലും ഒഴിവാക്കലും, വോട്ടർ രജിസ്‌ട്രേഷൻ രീതികളിലെ തിരുത്തലുകൾ തുടങ്ങിയ നിർണായക വിഷയങ്ങളിൽ കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ 10 മാസത്തിനിടെ 14 തവണയെങ്കിലും ഔദ്യോഗികമായി എതിർപ്പ് അറിയിച്ചിരുന്നുവെന്ന വാർത്തകൾ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ തീരുമാന ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതിയിലെത്തിയത്.

എന്നാൽ, കമ്മീഷനുള്ളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണമായും തള്ളി. എല്ലാ തീരുമാനങ്ങളും പൂർണ്ണ ഐകകണ്ഠ്യത്തോടെയാണ് കൈക്കൊണ്ടതെന്ന് കമ്മീഷൻ ഔദ്യോഗികമായി വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും കമ്മീഷണർമാരായ എസ്.എസ്. സന്ധു, വിവേക് ജോഷി എന്നിവരും പങ്കെടുത്ത യോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ നിലപാട് അറിയിച്ചത്.

Related articles

See all
Popular News

'കസ്റ്റഡിയല്ല, ഇത് തട്ടിക്കൊണ്ടുപോകൽ'; ഐസ അധ്യക്ഷ നേഹാ ബോറയെ പൊലീസ് അജ്ഞാതകേന്ദ്രത്തിലേക്ക...

Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

ഡൽഹിയിൽ വൻ സംഘർഷം; 'ലെഹ്‌റാ ദോ തിരംഗ' മാർച്ചിൽ പങ്കെടുക്കാനെത്തിയ അഭിജീത് ദീപ്കെ കസ്റ്റഡിയ...

Popular News

ട്രെയിനുകളിലെ ഭക്ഷണ ശുചിത്വം ഉറപ്പാക്കാൻ സാങ്കേതികവിദ്യ; ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുമായ...

Save your stories

Sign in