Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഇത് ഇങ്ങനെയങ്ങ് മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ല': നീറ്റ് പരീക്ഷാ വിവാദത്തില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ താക്കീത്

'ഇത് ഇങ്ങനെയങ്ങ് മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ല': നീറ്റ് പരീക്ഷാ വിവാദത്തില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ താക്കീത്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ നടത്തിപ്പിലെ തുടര്‍ച്ചയായ വീഴ്ചകളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ഇത് ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, പരീക്ഷാ തട്ടിപ്പുകളെയും വീഴ്ചകളെയും അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഓര്‍മ്മിപ്പിച്ചു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

നീറ്റ് പരീക്ഷകളില്‍ ഉണ്ടാകുന്ന പിഴവുകളുടെ പരമ്പരയ്ക്ക് എത്രയും വേഗം അറുതി വരുത്തണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വിഷയത്തെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും, പരീക്ഷാ നടപടികള്‍ പൂര്‍ണ്ണമായും സുതാര്യവും വ്യവസ്ഥാപിതവുമാണെന്ന് ഉറപ്പുവരുത്തുമെന്നും ബെഞ്ച് വ്യക്തമാക്കി. പരീക്ഷകള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിത രീതിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി. ഇത്തരത്തില്‍ മാറുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ ഡാറ്റാ സുരക്ഷ എങ്ങനെ ഉറപ്പാക്കുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്.

വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. വിഷയത്തില്‍ സമഗ്രമായ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിന് സമയം വേണമെന്ന സോളിസിറ്റര്‍ ജനറലിന്റെ അഭ്യര്‍ത്ഥന മാനിച്ച് കേസ് പരിഗണിക്കുന്നത് ജൂലൈ 27-ലേക്ക് മാറ്റി.

അതേസമയം, പരീക്ഷാ ചോദ്യച്ചോര്‍ച്ചയും സംഘടിത തട്ടിപ്പുകളും തടയാന്‍ കൂടുതല്‍ കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇതിനായി 2024-ല്‍ പാസാക്കിയ പബ്ലിക് എക്സാമിനേഷന്‍ ആക്ടില്‍ ഭേദഗതി വരുത്തും. കേന്ദ്ര മന്ത്രിസഭാ യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. തട്ടിപ്പുകാര്‍ക്കെതിരെ നിലവിലുള്ളതിനേക്കാള്‍ കടുത്ത ശിക്ഷയും വന്‍തുക പിഴയും ഏര്‍പ്പെടുത്താനാണ് പുതിയ നിര്‍ദ്ദേശം.

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in