Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചീഫ് ജസ്റ്റിസിന്റെ 'പാറ്റ' പരാമര്‍ശം തിരുത്തി പ്രചരിപ്പിച്ചു: സി.ബി.ഐ. അന്വേഷണ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ചീഫ് ജസ്റ്റിസിന്റെ 'പാറ്റ' പരാമര്‍ശം തിരുത്തി പ്രചരിപ്പിച്ചു: സി.ബി.ഐ. അന്വേഷണ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ 'പാറ്റ' പരാമര്‍ശം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചവര്‍ക്കെതിരെ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും സി.ബി.ഐ.ക്കും സുപ്രീംകോടതി നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കോക്രോച്ച് ജനത പാര്‍ട്ടി അടക്കമുള്ള എതിര്‍കക്ഷികള്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

അഭിഭാഷകനായ രാജ ചൗധരിയാണ് വിഷയം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. മേയ് 15-ന് ഡല്‍ഹി ഹൈക്കോടതി രജിസ്ട്രാര്‍ ജനറലുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കവേ, വ്യാജ അഭിഭാഷകരെയും ജുഡീഷ്യറിയുടെ അന്തസ്സ് തകര്‍ക്കുന്ന പ്രവണതകളെയും ചൂണ്ടിക്കാണിക്കാനാണ് ചീഫ് ജസ്റ്റിസ് 'പാറ്റ' എന്ന ഉപമ ഉപയോഗിച്ചത്. എന്നാല്‍ ഈ പരാമര്‍ശം യഥാര്‍ഥ പശ്ചാത്തലത്തില്‍ നിന്ന് പൂര്‍ണമായും വേര്‍പെടുത്തി, എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി വ്യവസ്ഥാപിതമായി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. 

കോടതി നടപടികളുടെ വീഡിയോ ദൃശ്യങ്ങള്‍ ക്ലിപ്പ് ചെയ്ത് മീമുകളാക്കി മാറ്റി, സാമ്പത്തിക ലാഭത്തിനായി പ്രചരിപ്പിക്കുന്ന പ്രവണത നിലവില്‍ വ്യാപകമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനാപരമായ ന്യായമായ വിമര്‍ശനങ്ങളും അഭിപ്രായസ്വാതന്ത്ര്യവും അനുവദനീയമാണെങ്കിലും, നീതിന്യായ വ്യവസ്ഥയുടെയും ന്യായാധിപരുടെയും വിശ്വസ്തത തകര്‍ത്ത് ലാഭമുണ്ടാക്കാന്‍ കോടതി നടപടികളെ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കര്‍ശന നിയമനിര്‍മാണം ആവശ്യമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. വാക്കാല്‍ നടത്തുന്ന നിരീക്ഷണങ്ങളെ തെറ്റായ രീതിയില്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് തടയാന്‍ ശക്തമായ സംവിധാനമില്ലാത്തത് ഗൗരവകരമായ വിഷയമാണെന്ന് ഹര്‍ജി വ്യക്തമാക്കുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in