Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'അഴിമതി മൂടാന്‍ തെരുവ് ഗുണ്ടായിസമോ?; ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍, കേസ് വധശ്രമത്തിന്

'അഴിമതി മൂടാന്‍ തെരുവ് ഗുണ്ടായിസമോ?; ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍, കേസ് വധശ്രമത്തിന്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വസതിയില്‍ നടന്ന ഇഡി റെയ്ഡിന് പിന്നാലെ തലസ്ഥാനത്ത് അതീവ ഗുരുതരമായ സംഘര്‍ഷാവസ്ഥ തുടരുന്നു. ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ ആക്രമിച്ച് തകര്‍ത്ത സിപിഎം-എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതിനായി വന്‍ പൊലീസ് സന്നാഹം പാളയം ഏരിയാ കമ്മിറ്റി ഓഫീസിന് മുന്നില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. നിയമം കയ്യിലെടുത്ത് തലസ്ഥാനമൊട്ടാകെ വ്യാപക അക്രമത്തിന് വഴിയൊരുക്കുകയാണ് സിപിഎം പ്രവര്‍ത്തകര്‍. 

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആകെ 12 പ്രതികളെയാണ് പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതില്‍ കുറച്ചുപേര്‍ ഇതിനകം തന്നെ അറസ്റ്റിലായെന്നും ബാക്കിയുള്ള പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും സ്ഥലത്തെത്തിയ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷ് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ മനോജ്, ജീവന്‍, ശ്രീജിത്ത്, ഷാനു എന്നീ നാല് പേരാണ് മ്യൂസിയം പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. ഇനി എട്ട് പ്രതികളെക്കൂടി കസ്റ്റഡിയിലെടുക്കാനുണ്ടെന്നാണ് വിവരം.

പ്രതികളെ പിടികൂടുന്നതിനായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പരിശോധന തുടരുകയാണെന്ന് ഡിസിപി തപോഷ് ബസുമതാരി വ്യക്തമാക്കി. പാളയം ഏരിയ കമ്മിറ്റി ഓഫീസിനകത്ത് പ്രതികള്‍ ഒളിച്ചിരിപ്പുണ്ടോ എന്ന കാര്യം ഇപ്പോള്‍ പറയാറായിട്ടില്ലെന്നും, എന്നാല്‍ പ്രതികളെ പിടികൂടുന്നത് വരെ പൊലീസ് സംഘം ഇവിടെത്തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അവരുടെ രീതിയിലാണ് റെയ്ഡിനായി എത്തിയത്. ഈ റെയ്ഡ് വിവരങ്ങള്‍ മുന്‍കൂട്ടി സംസ്ഥാന പൊലീസിനെ അറിയിച്ചിരുന്നില്ലെന്നും ഡിസിപി മാധ്യമങ്ങളോട് വിശദീകരിച്ചു.

പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ നീക്കത്തെ സിപിഎം നേതാക്കള്‍ നേരിട്ട് പ്രതിരോധിക്കുന്നതോടെ തലസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷം കനക്കുകയാണ്. അടിയന്തര സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതോടെ തിരുവനന്തപുരത്തെ പിണറായിയുടെ വാടകവീട്ടിലേക്കും പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. പിന്നാലെ വസതിയിലെത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ ഗുണ്ടായിസത്തോടെ നേരിടുകയാണ് ചെയ്തത്,  റോഡ് പൂര്‍ണമായി അടച്ച് പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും ഈ ഗുണ്ടായിസത്തിന് ചുക്കാന്‍ പിടിച്ച കാഴ്ചയാണ് കാണാന്‍ സാധിച്ചത്. 

നിയമത്തിന്‍റെ വഴിക്ക് അന്വേഷണം നടക്കുമ്പോള്‍ അതിനെ നേരിടാന്‍ ഈ വിപ്ലവപ്പാര്‍ട്ടി എന്താണ് ചെയ്യുന്നത്? തിരുവനന്തപുരത്തും കണ്ണൂരിലും കോഴിക്കോട്ടും ഗുണ്ടകളെ അഴിച്ചുവിട്ട് തെരുവ് യുദ്ധക്കളമാക്കുകയാണ് സിപിഎം ചെയ്യുന്നത്.അതിന് കൂട്ടുനില്‍ക്കുന്നത് മുന്‍ രാഷ്ട്രീയ നേതാക്കന്മാരും. അഴിമതി മൂടാനുള്ള സിപിഎമ്മിന്റെ ഈ തെരുവു ഗുണ്ടായിസം അവസാനിപ്പിച്ചില്ലെങ്കില്‍ വരും ദിവസങ്ങളിലും വന്‍ പ്രതിഷേധങ്ങളും നാടകീയരംഗങ്ങളും കാണേണ്ടിവരും എന്നത് തീര്‍ച്ച.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in