Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'കുടുംബത്തെ വെറുതെ വിടില്ല'; സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണയ്ക്കും വധഭീഷണി

'കുടുംബത്തെ വെറുതെ വിടില്ല'; സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണയ്ക്കും വധഭീഷണി

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും വധഭീഷണി. കഴിഞ്ഞ ആറ് മാസമായി തുടര്‍ച്ചയായി ഭീഷണി കത്തുകള്‍ ലഭിക്കുന്നതായി ചൂണ്ടിക്കാട്ടി ഗാംഗുലി പോലീസില്‍ രേഖാമൂലം പരാതി നല്‍കി.

തിങ്കളാഴ്ച ഗാംഗുലിയുടെ ഓഫീസിലേക്ക് രണ്ട് ഭീഷണി കത്തുകള്‍ കൂടി ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹം ദക്ഷിണ കൊല്‍ക്കത്തയിലെ താക്കൂര്‍പുകുര്‍ പോലീസ് സ്റ്റേഷനെ സമീപിച്ചത്. ആദ്യഘട്ടത്തില്‍ വന്ന കത്തുകള്‍ ഗൗരവമായി എടുത്തിരുന്നില്ലെങ്കിലും, ഒടുവില്‍ വന്ന കത്തില്‍ ഗാംഗുലിയെയും ഭാര്യയെയും വധിക്കുമെന്നും ബന്ധുക്കളെ വെറുതെ വിടില്ലെന്നും ഭീഷണിപ്പെടുത്തിയതോടെയാണ് പോലീസ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ വ്യക്തമാക്കി.

സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കൊല്‍ക്കത്ത പോലീസ് അറിയിച്ചു. കത്തുകള്‍ വന്നെത്തിയ കൊറിയര്‍ സര്‍വീസുകളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കത്തുകള്‍ അയക്കാന്‍ ഉപയോഗിച്ച ഒരു മൊബൈല്‍ നമ്പര്‍ പോലീസ് കണ്ടെത്തുകയും കൊറിയര്‍ ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബെല്‍ഘാരിയയില്‍ നിന്നാണ് കത്തുകള്‍ അയച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക സൂചന. ഭീഷണിക്ക് പിന്നില്‍ ഒരേ വ്യക്തിയാണോ എന്നും ഇതിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

Related articles

See all
Popular News

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; മുഖ്യപരിശീലകൻ മഹേല ജയവർധനെ പടിയിറങ്ങുന്നു

Popular News

ഇന്ത്യൻ ക്രിക്കറ്റിൽ ഇതുവരെ കാണാത്ത നീക്കം; സ്വന്തം ചെലവിൽ നെറ്റ് ബൗളർമാരുമായി ശുഭ്മാൻ ഗിൽ...

Popular News

പരമ്പര ആർക്ക്? ചിന്നസ്വാമിയിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ജീവന്മരണ പോരാട്ടം

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Save your stories

Sign in