Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജ്യദ്രോഹികളുടെ പട്ടികയിൽ മുന്നിൽ: ഷാഫി പറമ്പിൽ എം.പി

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജ്യദ്രോഹികളുടെ പട്ടികയിൽ മുന്നിൽ: ഷാഫി പറമ്പിൽ എം.പി

ജനാധിപത്യത്തെ കൊന്നുകളഞ്ഞ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജ്യദ്രോഹികളുടെ പട്ടികയിൽ മുന്നിലാണെന്ന് ഷാഫി പറമ്പിൽ എം.പി. അദ്ദേഹത്തിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടതാണെന്നും ഒരുനിമിഷംപോലും പദവിയിൽ തുടരാൻ അർഹതയില്ലെന്നും എം.പി. പറഞ്ഞു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആദായനികുതി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിജിയെ വധിച്ച ഗോഡ്‌സേ ഏറ്റവുംവലിയ രാജ്യദ്രോഹിയാണ്. അത്തരത്തിലുള്ള രാജ്യദ്രോഹികളുടെ പട്ടികയിലാണ് ഗ്യാനേഷ് കുമാറിന്റെ സ്ഥാനം. ജനാധിപത്യത്തെ വേരോടെ പിഴുതെറിഞ്ഞത് ഗ്യാനേഷ് കുമാർ ആണെങ്കിൽ അത് ചെയ്യിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായുമാണ്. 2029-ലെ തിരഞ്ഞെടുപ്പ് തോൽവി മുൻകൂട്ടിക്കണ്ടാണ് ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കിയത്. മഹാരാഷ്ട്രയിലും ഹരിയാണയിലുമെല്ലാം അതാണ് കണ്ടത്. രാഹുൽഗാന്ധി വോട്ട് ചോരിയെന്ന് പറഞ്ഞപ്പോൾ പരിഹസിച്ചെങ്കിലും, ഇപ്പോൾ അക്കാര്യം നാട് തിരിച്ചറിഞ്ഞു കഴിഞ്ഞതായും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ എം.എൽ.എ. അധ്യക്ഷത വഹിച്ച യോഗത്തിൽ കെ. ജയന്ത് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. കെ.എം. അഭിജിത്ത് എം.എൽ.എ., നേതാക്കളായ പി.എം. നിയാസ്, എൻ. സുബ്രഹ്‌മണ്യൻ, കെ.സി. അബു, ദിനേശ് പെരുമണ്ണ, ചോലക്കൽ രാജേന്ദ്രൻ, പി.എം. അബ്ദുറഹിമാൻ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.


Related articles

See all
Popular News

കനത്ത മഴയും മോശം കാലാവസ്ഥയും: തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കി വിജയ് ചെന്നൈയ...

Popular News

നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; തുടർച്ചയായി നാല് ദിനം അവധി

Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Save your stories

Sign in