Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഡിജിറ്റല്‍ പണമിടപാട് പരാതികള്‍ക്കായി പ്രത്യേക ഓംബുഡ്സ്മാന്‍

ഡിജിറ്റല്‍ പണമിടപാട് പരാതികള്‍ക്കായി പ്രത്യേക ഓംബുഡ്സ്മാന്‍
ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാൻ പ്രത്യേക ഓംബുഡ്സ്മാനെ നിയമിക്കാനൊരുങ്ങി റിസർവ് ബാങ്ക്. ബാങ്കിംഗ് ഓംബുഡ്‌സ്മാന് കൈകാര്യം ചെയ്യാൻ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് പുതിയ നിയമനത്തിന് വഴിയൊരുങ്ങുന്നത്. രാജ്യത്തുടനീളം ഡിജിറ്റൽ പേമെന്‍റുകൾ അതിവേഗം വർധിക്കുന്നതിനാൽ, 2017-18 വാർഷിക റിപ്പോർട്ടിൽ ആർ.ബി.ഐ ഡിജിറ്റൽ ഇടപാടുകൾ സംബന്ധിച്ചുള്ള ഉപഭോക്തൃ പരാതികൾ കൈകാര്യം ചെയ്യുന്നതിനായി ഒരു പ്രത്യേക ഓംബുഡ്സ്മാനെ നിയമിക്കുമെന്നുള്ള സൂചനകൾ നൽകിയിരുന്നു. മെട്രോ നഗരങ്ങള്‍, ആര്‍.ബി.ഐ നിര്‍ദേശിക്കുന്ന മറ്റ് സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഓംബുഡ്‌സ്മാന്‍റെ പ്രവര്‍ത്തനം. അടുത്തവര്‍ഷം ആദ്യത്തോടെ ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അറിയുന്നത്. എന്നാൽ ഈ കാര്യങ്ങളെ കുറിച്ച് ആർ.ബി.ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡിജിറ്റൽ ഇടപാടുകളിൽ കഴിഞ്ഞ വർഷം ഒരുപാട് പിഴവുകൾ സംഭവിച്ചിരുന്നു. ഇതിനെല്ലാം പരിഹാരമെന്നോണമാണ് ഓംബുഡ്‌സ്മാന്‍റെ നിയമനം.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in