Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അമേരിക്കയില്‍ ആദ്യമായി നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ; നടപടിയെ അപലപിച്ച് മനുഷ്യാവകാശ സംഘടനകള്‍

അമേരിക്കയില്‍ ആദ്യമായി നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ; നടപടിയെ അപലപിച്ച് മനുഷ്യാവകാശ സംഘടനകള്‍
അമേരിക്കയില്‍ ആദ്യമായി നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പിലാക്കി. അലബാമയില്‍ യൂജിന്‍ സ്മിത്ത് എന്ന 58കാരനാണ് വധശിക്ഷയ്ക്ക് വിധേയനായത്. 1989ല്‍ സുവിശേഷകന്‍റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. നൈട്രജന്‍ വാതകം ഉപയോഗിച്ചുള്ള കൊലപാതകിയുടെ വധശിക്ഷ നിര്‍ത്തലാക്കണമെന്ന ആവശ്യം യുഎസ് സുപ്രീം കോടതി തള്ളിയതിന് പിന്നാലൊയാണ് നടപടി. അമേരിക്കയുടെ ഈ നടപടിയെ അപലപിച്ച് നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. ആദ്യമായാണ് ഇത്തരത്തില്‍ അമേരിക്കയില്‍ വധശിക്ഷ നടത്തിയത്. വധശിക്ഷ നടപ്പാക്കുന്ന മുറിയിൽ എത്തിക്കഴിഞ്ഞാൽ ഒരു റെസിപ്രേറ്ററിലൂടെ  വാതകം ശ്വസിക്കാൻ പ്രേരിപ്പിക്കും. ഇത് ശ്വസിക്കുന്നതോടെ ശരീരത്തിലെ ഓക്‌സിജൻ നഷ്ടപ്പെടുകയും മരിക്കുന്നതിന് മുമ്പ് അബോധാവസ്ഥയിലേക്ക് വഴുതിവീഴുകയും ചെയ്യും. യു.എസിലെ 50 സംസ്ഥാനങ്ങളിൽ 27ൽ മാത്രമാണ് വധശിക്ഷ നിയമപരമായിട്ടുള്ളത്.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Save your stories

Sign in