Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പടക്ക നിയന്ത്രണം : സമയ ക്രമം സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാം

പടക്ക നിയന്ത്രണം : സമയ ക്രമം സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാം
പടക്ക നിയന്ത്രണത്തിനുള്ള സമയക്രമം സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാമെന്ന് സുപ്രീംകോടതി. ദീപാവലിക്ക് രണ്ടു മണിക്കൂർ മാത്രമേ പടക്കം പൊട്ടിക്കാൻ അനുവദിക്കൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ രണ്ടു മണിക്കൂർ രാത്രി വേണോ പുലർച്ചെ വേണോ എന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. ഓരോ സംസ്ഥാനത്തെയും പ്രാദേശിക ആചാരങ്ങൾക്ക് അനുസരിച്ചു സർക്കാരിന് സമയം നിശ്ചയിക്കാം. പുലർച്ചെ പടക്കം പൊട്ടിക്കാൻ അനുവദിക്കണമെന്ന തമിഴ്‌നാട് സർക്കാരിന്‍റെ അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവിൽ വ്യക്തത വരുത്തിയത്. എന്നാൽ ദേശീയ തലസ്ഥാനമായ ഡൽഹിയിൽ ഇളവുണ്ടാകില്ല. ഡൽഹിയിൽ വായു മലിനീകരണം കർശനമായി നിയന്ത്രിക്കണമെന്ന് കോടതി പറഞ്ഞു. ഒരാഴ്ച്ച മുമ്പ് രാജ്യവ്യാപകമായി പടക്കം നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളിയിരുന്നു . അതേസമയം, പടക്കം പൊട്ടിക്കാനായി നിയന്ത്രണങ്ങൾ കൊണ്ടുവന്ന കോടതി ഓൺലൈൻ പടക്കവിൽപ്പന നിരോധിക്കുകയും പടക്കം പൊട്ടിക്കുന്നതിന് സമയക്രമവും ഏർപ്പെടുത്തിയിരുന്നു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in