Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

വിദ്യാർത്ഥിനിയെ ലൈംഗികമായി അപമാനിച്ച ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

വിദ്യാർത്ഥിനിയെ ലൈംഗികമായി അപമാനിച്ച ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
Chennai-lift-sexual-harrasment ചെന്നൈ എസ്ആർഎം സർവ്വകലാശാലയിൽ വിദ്യാർത്ഥിനിയെ ലൈംഗികമായി അപമാനിച്ച ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് നടപടി. ഇതിനിടെ പരാതി മറച്ചുവെയ്ക്കുകയും വസ്ത്രധാരണത്തെ കുറ്റംപറയുകയും ചെയ്ത ഹോസ്റ്റൽ വാർഡനെ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു. വ്യാഴാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് വനിതാ ഹോസ്റ്റലിലെ ലിഫിറ്റിനകത്ത് വച്ചായിരുന്നു സംഭവം. ആറാം നിലയിലുള്ള ഹോസ്റ്റൽ മുറിയിലേക്ക് പോവുകയായിരുന്നു വിദ്യാർത്ഥിനി. ഇതേ ലിഫ്റ്റിൽ ഉണ്ടായിരുന്ന സർവ്വകലാശാലയിലെ ശുചീകരണ ജീവനക്കാരൻ ചെട്ടിപ്പാളയം സ്വദേശി അർജ്ജുൻ സുബ്രഹ്മണ്യനാണ് സ്വന്തം വസ്ത്രങ്ങൾ അഴിച്ച് മാറ്റിയ ശേഷം വിദ്യാർത്ഥിനിയെ അധിക്ഷേപിക്കാൻ ശ്രമിച്ചത്. ഉടനെ ലിഫിറ്റിൽ നിന്ന് പുറത്തിറങ്ങാൻ വിദ്യാർത്ഥിനി ശ്രമിച്ചെങ്കിലും ഇയാൾ തടഞ്ഞു. ഒടുവിൽ നാലാം നിലയിൽ എത്തിയതോടെ ഉച്ചത്തിൽ കരഞ്ഞ് പെൺകുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഹോസ്റ്റലിലെ വിദ്യാർത്ഥികൾ സംഘടിച്ച് വാർഡന് പരാതി നല്കിയെങ്കിലും ആദ്യം പെൺകുട്ടികളുടെ വസ്ത്ര ധാരണം മാറ്റൂ എന്നായിരുന്നു മറുപടി. കൂടാതെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ വാർഡൻ സമ്മതിച്ചില്ലെന്നും പൊലീസിനെ അറിയിക്കാതെ പ്രശ്നം ഒതുക്കി തീർക്കാനാണ് മാനേജ്മെന്റ് ശ്രമിച്ചതെന്നും ആരോപിച്ച് വിദ്യാർഥികൾ വൻ പ്രതിഷേധമുയർത്തുകയായിരുന്നു. വിദ്യാർത്ഥികൾ സംഘടിച്ച് രാത്രി മുഴുവൻ സർവ്വകലാശാല കവാടം ഉപരോധിച്ചു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസിൽ അറിയിച്ചത്. തുടർന്ന് ജീവനക്കാരനെ അറസ്റ്റ് ചെയ്യുകയും ഹോസ്റ്റൽ വാർഡനെ മാനേജ്മെന്റ് സസ്പെന്റ് ചെയ്യുകയും ചെയ്തു. ലൈംഗികമായി അധിക്ഷേപിക്കൽ ,സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in