Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കുരുന്നുകള്‍ക്ക് മുന്നില്‍ ക്രിസ്മസ് അപ്പൂപ്പനായി സച്ചിന്‍

കുരുന്നുകള്‍ക്ക് മുന്നില്‍ ക്രിസ്മസ് അപ്പൂപ്പനായി സച്ചിന്‍
Sachin-Xmas-with-kids മുംബൈയിലെ ആശ്രയ് ചൈല്‍ഡ് കെയര്‍ സെന്‍ററിലെ കുരുന്നുകള്‍ക്ക് മുന്നില്‍ ദൈവം ക്രിസ്മസ് അപ്പൂപ്പനായി എത്തി. സ്പെഷ്യല്‍ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലേയ്ക്ക് ക്രിസ്തുമസ് ആഘോഷിക്കുന്നതിനായി സാന്താക്ലോസിന്‍റെ വേഷത്തില്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എത്തി. കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുകയും അവർക്കായി കൈനിറയെ സമ്മാനങ്ങൾ നൽകുകയും ചെയ്ത താരം അവരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. ജിംഗിള്‍ ബെല്‍സ് എന്ന ഗാനം പാടി തങ്ങളോടൊപ്പം നൃത്തച്ചുവടുകള്‍ വെച്ച താരത്തെ അവര്‍ സ്നേഹം കൊണ്ട് പൊതിഞ്ഞു. ബാഡ്മിന്‍റൺ റാക്കറ്റ്, ബാറ്റ്, ഫുട്ബോൾ തുടങ്ങിയ കുട്ടികളുടെ കായികാവശ്യങ്ങള്‍ക്കായുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു. ക്രിക്കറ്റ് മൈതാനത്തോട് വിട പറഞ്ഞെങ്കിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിൽ സജീവമായ സച്ചിന്‍റെ പ്രവൃത്തി ഒട്ടേറെ പേര്‍ക്ക് പ്രചോദനമാകുമെന്നാണ് അദ്ദേഹത്തിന്‍റെ വിശ്വാസം. ട്വിറ്ററിലൂടെ സച്ചിന്‍ തന്നെ പങ്കുവെച്ച ആഘോഷങ്ങളുടെ വീഡിയോ വൈറലാകാന്‍ അധികസമയം വേണ്ടിവന്നില്ല. ആരാധകര്‍ മാത്രമല്ല ലോകമെമ്പാട് നിന്നുമുള്ള ആളുകള്‍ സച്ചിന്‍റെ നല്ല മനസിന് നന്ദി പറയുകയും അഭിനന്ദിക്കുകയുമാണ്. കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാനായതില്‍ സന്തോഷമുണ്ടെന്നും അവരുടെ മുഖത്ത് കാണുന്ന നിഷ്കളങ്കമായ സന്തോഷം വിലമതിക്കാനാകാത്തതാണെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in