Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

KPCC രാഷ്ട്രീയകാര്യസമിതി, UDF നേതൃയോഗങ്ങള്‍ നാളെ

KPCC രാഷ്ട്രീയകാര്യസമിതി, UDF നേതൃയോഗങ്ങള്‍ നാളെ
ബ്രൂവറി അഴിമതി, ശബരിമല സ്ത്രീ പ്രവേശന വിഷയങ്ങളില്‍ ഇടതുസർക്കാർ പ്രതിരോധത്തിലായ സാഹചര്യത്തിൽ സർക്കാരിന് എതിരെ പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നു. ഇക്കാര്യത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയും യു.ഡി.എഫ് നേതൃയോഗവും നാളെ ചേരും. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോൺഗ്രസും യു.ഡി.എഫും സ്വീകരിച്ച നിലപാടിനെ മത-സാമുദായിക നേതൃത്വങ്ങളും വിശ്വാസികളും അംഗീകരിച്ച സാഹചര്യത്തിലാണ് തുടർ നടപടികൾ തീരുമാനിക്കാൻ നേതൃയോഗങ്ങൾ ചേരുന്നത്. ശബരിമല വിഷയത്തിൽ ബി.ജെ.പിയും സി.പി.എമ്മും സ്വീകരിച്ച നിലപാട് പൊതു സമൂഹം തള്ളികളഞ്ഞിരിക്കുകയാണ്. ഇതുസംബന്ധിച്ച് കുടുതൽ ചർച്ചകൾ നാളത്തെ യോഗങ്ങളിൽ ഉണ്ടാകും. കെ.പി.സിസി രാഷ്ട്രീയകാര്യ സമിതിയും യു.ഡി.എഫും ഇക്കാര്യം ചർച്ച ചെയ്യും. സംഘടനാ വിഷയങ്ങൾ രാഷ്ട്രീയകാര്യ സമിതി വിലയിരുത്തും. ഡിസ്റ്റിലറി ബ്രൂവറി അഴിമതി വ്യക്തമായിട്ടും ദുർബല വാദങ്ങൾ ഉയർത്തിയ സർക്കാർ വിഷയത്തിൽ മറുപടി നൽകാൻ കഴിയാത്ത അവസ്ഥയിലാണ്. ഇക്കാര്യത്തിൽ സ്വീകരിക്കണ്ടേ സമര പരിപാടികൾ ഉന്നത നേതൃയോഗങ്ങൾ തീരുമാനിക്കും. രാഷ്ട്രീയകാര്യസമിതി കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലും യു.ഡി.എഫ് നേതൃയോഗം പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസിലുമാണ് നടക്കുക.

Related articles

See all
Popular News

ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി കെ. മുരളീധരനും ദര്‍ശനത്തിനെത...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in