Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തെരുവിലിറങ്ങി റോബോട്ടുകള്‍; എ.ഐ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പോളണ്ടില്‍ വേറിട്ട പ്രതിഷേധം

തെരുവിലിറങ്ങി റോബോട്ടുകള്‍; എ.ഐ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പോളണ്ടില്‍ വേറിട്ട പ്രതിഷേധം

വര്‍ഷങ്ങളായി കമ്പ്യൂട്ടറുകളും റോബോട്ടുകളും മനുഷ്യന്റെ ജോലി സാധ്യതകളെ ഇല്ലാതാക്കുന്നു എന്ന തരത്തിലുള്ള ആശങ്കകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. തങ്ങളുടെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മനുഷ്യര്‍ പ്രതിഷേധത്തിന് ഇറങ്ങുന്നത് സ്വാഭാവികമായ ഒരു കാഴ്ചയാണ്. എന്നാല്‍ പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയില്‍ ഇത്തരത്തില്‍ വേറിട്ടൊരു പ്രതിഷേധ സമരം അരങ്ങേറി.

വര്‍ഷങ്ങളായി റോബോട്ടുകളുടെ വികസനവും ഫാക്ടറികളിലും മറ്റും അവയുടെ ഉപയോഗവും വര്‍ധിച്ചതോടെ ഒട്ടനവധി തൊഴിലവസരങ്ങളാണ് ഇല്ലാതായത്. തങ്ങളുടെ കടന്നുവരവ് മനുഷ്യന്റെ തൊഴിലവസരങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന സന്ദേശം നല്‍കാന്‍ കഴിഞ്ഞ ദിവസം 'ഡെമോക്രാറ്റിസം' (Democratism) എന്ന സംഘടനയുടെ നേതൃത്വത്തില്‍ മുപ്പതോളം റോബോട്ടുകളാണ് പോളണ്ടിന്റെ ഡിജിറ്റല്‍ അഫയേഴ്‌സ് മന്ത്രാലയത്തിന് മുന്നില്‍ പ്രതിഷേധവുമായി എത്തിച്ചേര്‍ന്നത്.

റോബോട്ടുകളുടെ ഈ വേറിട്ട പ്രതിഷേധ കാഴ്ച കാണികളുടെയും സോഷ്യല്‍ മീഡിയയുടെയും ശ്രദ്ധ പെട്ടെന്ന് തന്നെ ആകര്‍ഷിച്ചു. അജിബോട്ടുകള്‍, റോബോട്ട് നായ്ക്കള്‍ തുടങ്ങിയ നിരവധി വകഭേദങ്ങളിലുള്ള യന്ത്രമനുഷ്യരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. എ.ഐ സാങ്കേതികവിദ്യ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു ഇവരുടെ പ്രകടനം.

എ.ഐ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി റോബോട്ടുകളെ ഉപയോഗിച്ച് നടത്തിയ ഈ വേറിട്ട പ്രതിഷേധത്തിലൂടെ, മനുഷ്യര്‍ക്ക് എ.ഐ മൂലം ഉണ്ടാകുന്ന തൊഴില്‍ സുരക്ഷയെക്കുറിച്ചുള്ള വലിയൊരു ചര്‍ച്ചയ്ക്കാണ് ഈ സംഘടന തുടക്കമിട്ടിരിക്കുന്നത്.

Related articles

See all
Popular News

ഇന്ത്യയ്ക്ക് കനത്ത ആശ്വാസം; റഷ്യക്കും ഇറാനുമെതിരായ ഉപരോധങ്ങളിലും തീരുവകളിലും ഇളവുമായി ട്രം...

Popular News

ചുമതലയേറ്റു അഞ്ചാം നാൾ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പടിയിറങ്ങി; ചരിത്രത്തിലെ ഏറ്റവും കുറഞ്...

Popular News

അമേരിക്കന്‍ എലിമെന്ററി സ്‌കൂളില്‍ വെടിവയ്പ്പ്: നാല് പേര്‍ കൊല്ലപ്പെട്ടു; പതിനാറുകാരനായ അക്...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Save your stories

Sign in