Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

റോഡ് സേഫ്റ്റി വേൾഡ് സീരീസിന് ഇന്ന് തുടക്കം

റോഡ് സേഫ്റ്റി വേൾഡ് സീരീസിന് ഇന്ന് തുടക്കം
സച്ചിൻ ടെൻഡുൽക്കറും ബ്രയാൻ ലാറയുമടക്കമുള്ള ഇതിഹാസ ക്രിക്കറ്റ് താരങ്ങൾ ഒരിക്കൽ കൂടി മൈതാനത്തെത്തുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസിന് ഇന്ന് തുടക്കം. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലാണ് ആദ്യ മത്സരം. മുംബൈയിലാണ് മത്സരം. സച്ചിൻ നയിക്കുന്ന ഇന്ത്യാ ലെജൻസ്, ലാറ നയിക്കുന്ന വിൻഡീസ്, ബ്രെറ്റ് ലീയുടെ ഓസ്ട്രേലിയ, ദിൽഷൻറെ ലങ്ക, ഒപ്പം ജോണ്ടീ റോഡ്‌സ് നയിക്കുന്ന ദക്ഷിണാഫ്രിക്ക ടീമുകളാണ് ടൂർണമെൻറിൽ അണിനിരക്കുക. ഒരുകാലത്ത് മൈതാനത്തെ ഹരംകൊള്ളിച്ച അഞ്ച് രാജ്യങ്ങളിലെ താരങ്ങൾ ഒരിക്കൽ കൂടി ബാറ്റും ബോളുമെടുക്കുമ്പോൾ ആവേശം അതിരുകടക്കുമെന്നുറപ്പ്. ലാറയും ചന്ദ്രപോളും കാൾ ഹൂപ്പറുമടക്കമുള്ള ഇതിഹാസ വിൻഡീസ് നിരയെ ഉദ്ഘാടനമത്സരത്തിൽ നേരിടാൻ ഇന്ത്യയിറങ്ങുമ്പോൾ എല്ലാ കണ്ണുകളും ആവേശത്തോടെ നോക്കുന്നത് സച്ചിനും സെവാഗും ചേർന്നുള്ള ഓപ്പണിംഗ് സഖ്യത്തിലേക്കാണ്. യുവ്രാജ് സിംഗ്, മുഹമ്മദ് കൈഫ്, സഹീർഖാൻ അടക്കമുള്ള താരങ്ങൾ നീലക്കുപ്പായത്തിൽ മൈതാനത്തിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ശ്രീലങ്കൻ ടീമിന്റെ ജഴ്സി ഇന്നലെ മുംബൈയിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി. റോഡ് സുരക്ഷാ സന്ദേശവുമായി മഹാരാഷ്ട്ര സർക്കാർ സംഘടിപ്പിക്കുന്ന ടൂർണമെൻറ് മാർച്ച് 22 വരെ നീണ്ട് നിൽക്കും. പരസ്പരം പോരടിക്കുന്ന ലീഗ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന രണ്ട് ടീമുകൾ മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും.

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Save your stories

Sign in