Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ മോചനം: കെ.സി. വേണുഗോപാല്‍ എം പിക്ക് നന്ദി അറിയിച്ച് എ.എസ്.എം.ഐ. സഭ

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ മോചനം: കെ.സി. വേണുഗോപാല്‍ എം പിക്ക് നന്ദി അറിയിച്ച് എ.എസ്.എം.ഐ. സഭ
ആലപ്പുഴ: ഛത്തീസ്ഗഡില്‍ തടവിലാക്കപ്പെട്ട കന്യാസ്ത്രീകളുടെ മോചനത്തിനായി ശക്തമായി ഇടപെട്ട എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം പിക്ക് നന്ദി അറിയിച്ച് എ.എസ്.എം.ഐ. സന്യാസിനീ സമൂഹത്തിന്റെ മദര്‍ ജനറല്‍ സിസ്റ്റര്‍ ഇസബെല്‍. കെ.സി. വേണുഗോപാലിന്റെ ആലപ്പുഴയിലെ വസതിയില്‍ എത്തിയാണ് സന്യാസിമാര്‍ നന്ദി അറിയിച്ചത്. ചേര്‍ത്തല മതിലകത്ത് ആസ്ഥാനമുള്ള എ.എസ്.എം.ഐ. കോണ്‍ഗ്രിഗേഷന്‍ ഓഫ് സിസ്റ്റേഴ്‌സ് അംഗങ്ങളായ കന്യാസ്ത്രീകളാണ് ഛത്തീസ്ഗഡില്‍ തടവിലായിരുന്നത്. ഇവരുടെ മോചനത്തിന് വേണുഗോപാല്‍ നടത്തിയ ശ്രമങ്ങള്‍ക്ക് നേരിട്ട് നന്ദി അറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് മദര്‍ ജനറല്‍ സിസ്റ്റര്‍ റെജിസ് മേരി, മെഡിക്കല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ലീന ഫ്രാന്‍സിസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഈ വിഷയം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും കന്യാസ്ത്രീകളുടെ മോചനത്തിനായി ഇടപെടലുകള്‍ നടത്തുകയും ചെയ്തതിലൂടെ കോണ്‍ഗ്രസ് എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചു കൊണ്ടുപോകുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Related articles

See all
Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേ...

Popular News

കിഫ്ബി കടമെടുപ്പ്: ഉയർന്ന പലിശബാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കിഫ്ബിക്ക് അധിക ഗാര...

Save your stories

Sign in