Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'റീ ഇമാജിനിങ്ങ് കേരളം': മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുള്ള ദ്വിദിന ശില്പശാല ഇന്ന് സമാപിക്കും

'റീ ഇമാജിനിങ്ങ് കേരളം': മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുള്ള ദ്വിദിന ശില്പശാല ഇന്ന് സമാപിക്കും

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉള്ള ദ്വിദിന ശില്പശാലയായ 'റീ ഇമാജിനിങ്ങ് കേരള'  ഇന്ന് സമാപിക്കും. ശില്പശാലയുടെ അവസാന ദിനമായ ഇന്ന് രാവിലെ 9 മണിക്ക് തന്നെ സെഷനുകള്‍ ആരംഭിക്കും. കേരളത്തിന്റെ സാമ്പത്തിക-ധനകാര്യ അടിത്തറ ശക്തിപ്പെടുത്തല്‍, തൊഴില്‍, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, ആഗോളതലത്തിലെ കേരളത്തിന്റെ സ്ഥാനം തുടങ്ങിയ വിഷയങ്ങളാണ് ഇന്ന് പ്രധാനമായും ചര്‍ച്ച ചെയ്യുക. 

'കേരളത്തിന്റെ സാമ്പത്തികവും ധനകാര്യപരവുമായ അടിത്തറ പുനര്‍നിര്‍മിക്കുക', 'തൊഴില്‍ തേടുന്നവരില്‍നിന്ന് തൊഴില്‍ നല്‍കുന്നവരിലേക്ക്: അതിവേഗ സാങ്കേതിക മാറ്റങ്ങളുടെ കാലത്തെ കേരളത്തിന്റെ സംരംഭകത്വ-നൈപുണ്യ വികസന അജണ്ട', 'ഉന്നത വിദ്യാഭ്യാസത്തിലെ മികവിലേക്ക്: കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യസ്ഥാനമാക്കുക', 'തലമുറമാറ്റത്തെ കൈകാര്യം ചെയ്യുകയും കേരളത്തിന് ആഗോള ബ്രാന്‍ഡ് പദവി സൃഷ്ടിക്കുകയും ചെയ്യുക' തുടങ്ങിയ വിഷയങ്ങളിലാണ് രണ്ടാംദിനത്തിലെ സെഷനുകള്‍. 

ദ്വിദിന നേതൃത്വ സംഗമത്തിന്റെ സമാപനച്ചടങ്ങില്‍ മന്ത്രിമാര്‍ക്ക് ഐ.ഐ.എം. കോഴിക്കോട് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in