Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സെക്രട്ടേറിയറ്റ് തീപിടിത്തം: അന്വേഷണം മുഖ്യമന്ത്രി അട്ടിമറിക്കുന്നു ; ഫോറൻസിക് ഉദ്യോഗസ്ഥരെ ഐജി ഭീഷണിപ്പെടുത്തി: രമേശ് ചെന്നിത്തല

സെക്രട്ടേറിയറ്റ് തീപിടിത്തം: അന്വേഷണം മുഖ്യമന്ത്രി  അട്ടിമറിക്കുന്നു ;  ഫോറൻസിക് ഉദ്യോഗസ്ഥരെ ഐജി ഭീഷണിപ്പെടുത്തി: രമേശ് ചെന്നിത്തല
  തിരുവനന്തപുരം: സ്വർണ്ണക്കടത്ത് ലൈഫ്മിഷന്‍ കേസുകൾ അട്ടിമറിക്കാൻ ആസൂത്രിത നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റ് തീപിടിത്തം ഷോർട്ട് സർക്യൂട്ട് അല്ലെന്ന ഫോറൻസിക് റിപ്പോർട്ട് വന്നതിന് ശേഷം അട്ടിമറി ശ്രമം ഊർജിതമായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമാണ് ഫോറൻസിക് വിഭാഗം റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് കോടതി ആധികാരിക രേഖയായി പരിഗണിക്കും. ഷോർട്ട് സർക്യൂട്ട് അല്ലെങ്കിൽ എങ്ങനെ തീ പിടിത്തമുണ്ടായെന്നും അദ്ദേഹം ചോദിച്ചു. ഫയലുകള്‍ ഉണ്ടായിരുന്ന ഭാഗം മാത്രമാണ് കത്തിയത്. നടന്നത് സെലക്റ്റഡ് തീപിടിത്തമാണ്. റിപ്പോർട്ട് കോടതിയിൽ എത്തിയ ശേഷം ഒരു ഐ.ജി ഫോറൻസിക് ഉദ്യോഗസ്ഥരെ കണക്കറ്റ് ശകാരിച്ചു. ഉദ്യോഗസ്ഥർക്ക് വലിയ തോതിലുള്ള ഭീഷണിയാണ് നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. ഫോറൻസിക്കിന്‍റെ നിഷ്പക്ഷ പ്രവർത്തനങ്ങളിലെ ഇടപെടൽ അംഗീകരിക്കാനാവില്ല. ആരാണ് ഫോറൻസിക് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താൻ നിർദ്ദേശം നൽകിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഈ ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി വേണം. പിന്നിൽ ഗൂഢാലോചനയുണ്ട്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തെളിവ് നശിപ്പിക്കുകയാണ്. ഡി.ജി.പിയെയും ചീഫ് സെക്രട്ടറിയെയും ഉപയോഗിച്ചാണ് നീക്കം. ഫോറൻസിക്കിൽ ശാസ്ത്രജ്ഞർക്ക് പകരം ഡി.ജി.പി റാങ്കിൽ ഉള്ളവരെ നിയമിക്കുന്നു.  പൊലീസ് ഉദ്യോഗസ്ഥർ ഡയറക്ടറേറ്റിൽ എത്തിയാൽ  സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടും. സമൂഹത്തിനു മുഴുവൻ ദ്രോഹമുണ്ടാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. https://www.facebook.com/JaihindNewsChannel/videos/1230115567367766

Related articles

See all
Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

കെഎസ് യു പ്രവര്‍ത്തകരെ ജയിലിലടച്ചത് വ്യാജ തിരക്കഥയുണ്ടാക്കി; വീണാ ജോര്‍ജും സിപിഎമ്മും മാപ്...

Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Save your stories

Sign in