Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എസ്എഫ്‌ഐ മാര്‍ച്ചിലെ ബ്ലേഡ് പ്രയോഗം: പോലീസ് ബ്ലേഡ് കൊണ്ടുവന്നിട്ടില്ല, ലാത്തിയുള്ളവര്‍ക്ക് അതെന്തിനെന്ന് രമേശ് ചെന്നിത്തല; അന്വഷിക്കുമെന്നും ആഭ്യന്തര മന്ത്രി

എസ്എഫ്‌ഐ മാര്‍ച്ചിലെ ബ്ലേഡ് പ്രയോഗം: പോലീസ് ബ്ലേഡ് കൊണ്ടുവന്നിട്ടില്ല, ലാത്തിയുള്ളവര്‍ക്ക് അതെന്തിനെന്ന് രമേശ് ചെന്നിത്തല; അന്വഷിക്കുമെന്നും ആഭ്യന്തര മന്ത്രി

എസ്എഫ്ഐ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനിടെ ബ്ലേഡ് ആരാണ് കൊണ്ടുവന്നതെന്ന കാര്യത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. മാർച്ചിൽ പൊലീസ് ബ്ലേഡ് കൊണ്ടുവന്നിട്ടില്ലെന്നും, നിലവിൽ ലാത്തിയും തോക്കും കൈവശമുള്ള പൊലീസുകാർക്ക് എന്തിനാണ് ബ്ലേഡ് എന്നും അദ്ദേഹം ചോദിച്ചു. സമരത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളെ ഗൗരവത്തോടെയാണ് ആഭ്യന്തര വകുപ്പ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർദ്ധനവിനെതിരെ എസ്എഫ്ഐ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വലിയ തോതിലുള്ള അക്രമങ്ങളാണ് അരങ്ങേറിയതെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ വ്യക്തമാക്കുന്നത്. എസ്എഫ്ഐ പ്രവർത്തകർ ബ്ലേഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്തുമാറ്റിയെന്ന് എഫ്ഐആറിൽ പറയുന്നു. ഈ ബ്ലേഡ് പ്രയോഗത്തിൽ വനിതാ സിവിൽ പൊലീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവരുടെ ശരീരത്തിൽ മുറിവേറ്റതായും എഫ്ഐആറിൽ പരാമർശമുണ്ട്. സംഭവത്തിൽ എസ്എഫ്ഐ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ പത്തുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

മാർച്ചിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ സമരക്കാർ കൂട്ടത്തോടെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതായി എഫ്ഐആർ ചൂണ്ടിക്കാട്ടുന്നു. 'ശവം പോലും വീട്ടുകാർക്ക് കിട്ടാത്ത രീതിയിൽ കാണിച്ചുതരാം' എന്ന് പറഞ്ഞ് ആക്രോശിച്ചുകൊണ്ട് എസ്എഫ്ഐ പ്രവർത്തകർ പൊലീസിനെതിരെ കൊലവിളി നടത്തിയതായും എഫ്ഐആറിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Save your stories

Sign in